നീറുന്നിതെന്മന, മയ്യോ, നീ മായുന്നോനീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകംവാര്‍മഴവില്ലേ, നീ വാനിലെത്തി.ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീസങ്കടം പിന്നെക്കൊളുത്തുമെന്നായ്!നിന്നില്‍നിന്നൂറി വഴിയുമാ നിസ്തുല-നിര്‍മലമഞ്ജിമയിങ്കല്‍ മുങ്ങാന്‍താനേ വിടര്‍ന്നിതെന്‍ കണ്ണ, പ്പൊഴേക്കുമെ-ന്താനന്ദമേ, നീ പറന്നൊളിച്ചോ?അല്പനിമേഷങ്ങള്‍ നീയെന്റെ മുന്നില്‍നി-ന്നപ്‌സരസ്സെന്നപോല്‍ നൃത്തമാടി,കോടക്കാര്‍മൂടിയ വാനിങ്കല്‍ നീയൊരുകോമളസ്വപ്‌നമായുല്ലസിക്കെ,ഉദ്രസം വീര്‍പ്പിട്ടു കല്ലോലമാലകള്‍നൃത്തമാരംഭിച്ച വല്ലരികള്‍ഉള്‍ക്കാമ്പിലുല്ലാസമൂറിയൂറിക്കൊച്ചുപുല്‌ക്കൊടിപോലും ശിരസ്സു പൊക്കി!ഞാനും വെറുമൊരു പുല്‌ക്കൊടി-ഹാ, നിന്നെ-ക്കാണുവാന്‍ ഞാനും ശിരസ്സുയര്‍ത്തി.മന്മാനസത്തിലമൃതം പകര്‍ന്നു നീമന്ദിതപ്രജ്ഞയെത്തൊട്ടുണര്‍ത്തി.
എന്തു ഞാനേകാനുപഹാരമായ് നിന-ക്കെന്‍തപ്തബാഷ്പകണങ്ങളെന്യേ?പോയി നീ മായയായ് മാഞ്ഞുമാ,ഞ്ഞെങ്കിലുംമായില്ലൊരിക്കലുമെന്മനസ്സില്‍!…- തളിര്‍ത്തൊത്തുകള്‍