Latest News

ഇഡബ്ല്യുഎസിനെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല; ഈ സംവരണത്തിന്റെ ഏറ്റവുമധികം നേട്ടം മുസ്ലീങ്ങള്‍ക്ക്; 15% ജനങ്ങള്‍ക്ക് 37% സംവരണം വസ്തുതയോ? സി രവിചന്ദ്രന്‍ എഴുതുന്നു

Malayalilife
ഇഡബ്ല്യുഎസിനെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല; ഈ സംവരണത്തിന്റെ ഏറ്റവുമധികം നേട്ടം മുസ്ലീങ്ങള്‍ക്ക്; 15% ജനങ്ങള്‍ക്ക് 37% സംവരണം വസ്തുതയോ? സി രവിചന്ദ്രന്‍ എഴുതുന്നു

15% ജനങ്ങള്‍ക്ക് 37% സംവരണം വസ്തുതയോ?

(1) ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37 % ജാതിസംവരണം. 29% വരുന്ന SC-STക്ക് 22.5% മാത്രം. Is it a fact? Of Course, It is. അനിഷേധ്യമായ ഈ വസ്തുത പലര്‍ക്കും അസ്വീകാര്യമാണെന്ന് ചില പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. എന്താണ് ഇതില്‍ ഇത്ര അവിശ്വസനീയ എന്നുമാത്രം മനസ്സിലാകുന്നില്ല. ഇന്ത്യയില്‍ SC-ST വിഷയം എന്ന രീതിയിലാണ് സംവരണസാഹിത്യം നിര്‍മ്മിച്ചിരിക്കുന്നത് എന്നതാവാം കാരണമെന്ന് തോന്നുന്നു. അതങ്ങനെയല്ലെന്ന പരമാര്‍ത്ഥം പറയാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. ശതമാനക്കണക്ക് നോക്കിയാല്‍ ''SC-ST വിഷയം' എന്നതിനെക്കാള്‍ ഇന്ത്യയിലെ ജാതിസംവരണം ഒരു 'മുസ്ലിം വിഷയം' ആണെന്നതാണ് വസ്തുത. EWS നെ 'മുസ്ലിം സംവരണം' എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് വസ്തുതാപരമായി പ്രസക്തമായ കാര്യമാണ്.

(2) ഒ.ബി.സി യില്‍ നൂറ് കണക്കിന് ജാതികളില്ലേ, അപ്പോള്‍ OBC 27 ശതമാനവും മുസ്ലിങ്ങള്‍ക്ക് കിട്ടുമോ? നല്ല ചോദ്യം! ഇത് തന്നെയല്ലേ ആയിരക്കണക്കിന് ജാതികളുള്ള SC-ST യിലേയും അവസ്ഥ! അവിടെ ഏതെങ്കിലും ഒരു ജാതിക്ക് എല്ലാംകൂടി കിട്ടുമോ? കിട്ടണമെന്നില്ല. പക്ഷെ ലഭിക്കാം. എല്ലാം സീറ്റും ഒരു ജാതിക്ക് കിട്ടിയാലും നിയമപരമായി പ്രശ്‌നമാകില്ല. നിലവില്‍ ഭൂരിപക്ഷം സീറ്റുകളും പ്രഭുജാതികള്‍ക്കും ജാതിപ്രഭുക്കള്‍ക്കുമാണ് ലഭിച്ചുവരുന്നത്. അതുപോലെ തന്നെ 27% OBC സംവരണം മൊത്തം മുസ്ലിങ്ങള്‍ക്ക് നേടുന്നതിന് നിയമപരമായ തടസ്സമില്ല. റൊട്ടേഷനില്‍ OBC ടേണ്‍ വരുന്നിടത്തൊക്കെ മുസ്ലിമിന് തിരഞ്ഞെടുപ്പ് സാധ്യതയുണ്ട്. അല്ലെങ്കില്‍ OBC സബ് ക്വാട്ടാ സിസ്റ്റം വരണം.

(3) ഒറ്റ സമുദായം എന്ന നിലയില്‍ EWS സംവരണംകൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍ക്കാണ് എന്നതില്‍ തര്‍ക്കം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. EWS സംവരണം മൂലം ഏട്ട് കോടിയിലധികം മുസ്ലിങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. കേരളത്തില്‍ 1936 മുതല്‍ ഭരണഘടനാവിരുദ്ധമായ മതസംവരണം വാങ്ങിവരുന്നതിനാലാണ് രാജ്യമെമ്ബാടും EWS സംവരണത്തിലൂടെ മുസ്ലിങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നത് കേരളത്തിലെ മതമാമന്മാര്‍ തിരിച്ചറിയാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആവാം. അപ്പോള്‍ ചോദ്യം 10 ശതമാനം EWS സംവരണം മുഴുവന്‍ മുസ്ലിങ്ങള്‍ക്ക് നേടിയെടുക്കാമോ? ഉത്തരം സമാനമാണ്: Why not?!

(4) അപ്പോള്‍ കേരളത്തില്‍ മുസ്ലിം സംവരണം 12 ശതമാനമല്ലേ ഉള്ളൂ, ഇവിടെ മുസ്ലിങ്ങള്‍ക്ക് EWS കിട്ടുന്നില്ലല്ലോ, സമരവും കിടുപിടിയുമൊക്കെ നടക്കുന്നല്ലോ.... പിന്നെയെങ്ങനെ 37% ശരിയാകും? കേരളത്തില്‍ ഭരണഘടനാവിരുദ്ധമായ മതസംവരണം സര്‍വജാതി മുസ്ലിങ്ങളും കഴിഞ്ഞ 85 വര്‍ഷമായി വാങ്ങിവരുന്നതിനാല്‍ അവര്‍ക്ക് ഇവിടെ EWS കിട്ടില്ല. എന്തെന്നാല്‍ കേരളത്തില്‍ മുസ്ലിങ്ങള്‍ 'സംവരണരഹിതവിഭാഗം' അല്ല. ഇന്ത്യമുഴുവന്‍ നോക്കിയാല്‍ എല്ലാ മുസ്ലിങ്ങള്‍ക്കും സംവരണമില്ല. അതുകൊണ്ട് ദേശീയ അടിസ്ഥാനത്തില്‍ സംവരണരഹിത മുസ്ലിംവിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം EWS കിട്ടും. 10% മൊത്തമായോ ചില്ലറയായോ ലഭിക്കും.

(5) കേരള മുസ്ലിം ദേശീയ പരീക്ഷ എഴുതിയാലും ഈ 37% പ്രസക്തമാണ്. മുന്നാക്ക മുസ്‌ളിങ്ങളും പിന്നാക്ക മുസ്ലീങ്ങളും ചേരുന്നതാണ് ഇന്ത്യയിലെ 15 ശതമാനംവരുന്ന മുസ്‌ളീം ജനസംഖ്യ. അതായത് പിന്നാക്ക മുസ്‌ളിങ്ങള്‍ക്ക് ഒ.ബി.സി ക്വാട്ടയില്‍ പോകാം, മുന്നാക്ക മുസ്ലിങ്ങള്‍ക്ക് EWS ക്വാട്ടയില്‍ പോകാം, രണ്ടും വേണ്ടത്തവര്‍ക്ക് ജനറല്‍ ക്വാട്ടയില്‍(40%) പോകാം. മൊത്തം 77 ശതമാനം സീറ്റുകളില്‍ തെരഞ്ഞെടുപ്പ് സാധ്യത. അതില്‍ 37% ജാതിസംവരണം. ബാക്കി 33% മറ്റ് ജാതികള്‍ക്കായി സംവരണം ചെയ്യപെട്ടതിനാല്‍ അവിടെ മുസ്ലിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സാധ്യത ഇല്ല.

https://indianexpress.com/.../quota-bill-10-per-cent-bjp.../
https://www.deccanchronicle.com /.../after-ews-quota-only...

C ravi chandran note about muslim seat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക