മ തം കേവലമായ അക്രമമോ ചൂഷണമോ മാത്രമല്ല. ഫ്രാന്‍സിലും വിയന്നയിലുമൊക്കെ മതഭീകരത തിമിര്‍ക്കുമ്ബോഴും നിഷ്‌കളങ്കരായ മനുഷ്യരെ അപസ്മാരസമാനമായ അന്ധതയിലേക്കും വൈകാരികതയിലേക്കും എത്തിക്കുന്ന ഒരു സോഫ്റ്റ് വെയറാണ് മതം എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. ചെയ്യുന്നവരുടെ കുഴപ്പമാണ്, അവര്‍ മോശം മനുഷ്യരായതുകൊണ്ടാണ് എന്ന എളുപ്പനിഗമനം ശരിയല്ല. മതവൈരത്തിനും ഗോത്രസംഘര്‍ഷത്തിനുമാണ് അത്തരം മനോഭാവങ്ങള്‍ വളമിട്ട് കൊടുക്കുക. മതവിശ്വാസി മതത്തിന്റെ ഇരയാണ്. അവന്റെ മസ്തിഷ്‌കം ആരംഭത്തിലേ തെറ്റായ സോഫ്റ്റ് വെയറുകളുടെ സംഭരണശാലയായി മാറുകയാണ്. അതോടെ സ്വതന്ത്രമായി ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ശേഷി നഷ്ടപെടുന്നു. സാങ്കല്‍പ്പികമായ പലതിന്റെയും അടിമയാകാന്‍.
മതവൈറസുകള്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. പലരും നിയന്ത്രണബോധത്തോടെ ജീവിക്കുമെങ്കിലും മസ്തിഷ്‌കത്തിന്റെ നിയന്ത്രണം മതവൈറസ് ഏറ്റെടുത്തുകഴിഞ്ഞാല്‍ മതത്തിന് വേണ്ടി കൊല്ലാനും കൊല്ലപെടാനും വിശ്വാസിക്ക് അനായാസം സാധിക്കും.
റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ട വീഡിയോ ആണിത്. പാക്കിസ്ഥാനിലെ ഒരു മതസ്‌കൂളില്‍ കൊച്ചുകുട്ടികളെ തലവെട്ടല്‍ പഠിപ്പിക്കുകയാണ്. മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരമായ കാര്യം. രണ്ട് പേര്‍ വെട്ടാന്‍ പിടിച്ചുകൊടുക്കുന്നു. മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോണ്‍സ്‌ട്രേഷനാണ്. വെട്ടി പരിചയമില്ലാത്തവര്‍ക്ക് ഒരു പഠനസഹായി. ക്ലാസ്സ് കണ്ട് ഒന്നുമറിയാതെ അലറിവിളിക്കുന്ന കുട്ടികളെ കുറ്റപെടുത്താനാവില്ല.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഐസിസ് (IS/ISIS) സമാനമായ രംഗങ്ങള്‍ ബോധപൂര്‍വം ഷൂട്ട് ചെയ്ത് ആവേശപൂര്‍വം പ്രചരിപ്പിച്ചതെന്തിനാണ് എന്നതിന്റെ ഉത്തരം ഇവിടെയുണ്ട്. ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇത്തരം രംഗങ്ങള്‍ കണ്ടുനില്‍ക്കാനാവില്ല. വെട്ടിയ മൃഗത്തിന്റെ തലയും കൊമ്ബും മാംസവും തൂക്കിയിട്ടിരിക്കുന്നിടത്ത് വെച്ച് വെട്ടാനുള്ള മൃഗത്തിന് വൈക്കോലും വെള്ളവും കൊടുക്കുന്നവരുടെ ദയയാണ് ഇത്തരം വീഡിയോപ്രചാരണങ്ങള്‍ പ്രതിഫലിക്കുന്നത്
.https://www.facebook.com/Pavithreswaram/posts/2077898485673505