Latest News

ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യും; വേടന്‍ മാപ്പു പറഞ്ഞാല്‍ ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാര്‍ഡ് എടുത്ത് അറബിക്കടലിലെറിഞ്ഞത്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യും; വേടന്‍ മാപ്പു പറഞ്ഞാല്‍ ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാര്‍ഡ് എടുത്ത് അറബിക്കടലിലെറിഞ്ഞത്: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

സ്വ ന്തം പൊളിറ്റിക്കല്‍ interest നോക്കി ചിലതിനെ പൊലിപ്പിക്കുകയും ചിലതിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന narcissistic attitude കാണണമെങ്കില്‍ നേരെ മലയാളസിനിമയിലെ നിലപാട് തറയില്‍ അരിയിട്ടു വാഴിക്കുന്ന പുരോഗമന - നവോത്ഥാന സ്ത്രീ രത്‌നങ്ങളെ നോക്കിയാല്‍ മതി.പുരോഗമന ഇരവാദത്തിന്റെ മനോഹമായ നേര്‍ക്കാഴ്ച അങ്ങനെ കണ്ണട വച്ച്‌ മെസ്സി ബണ്ണ് ഹെയര്‍ സ്‌റ്റൈലോടെ ഹുക്ക വലിച്ച്‌ ഇരിക്കുന്നത് കാണാം. കുഞ്ഞിക്കൂനനിലെ ദിലീപ് കഥാപാത്രം സ്വന്തമായി വിമല്‍കുമാര്‍ എന്നു പേരിട്ടതുപോലെ സ്വന്തമായി ഫെമിനിസ്റ്റ് ലേബല്‍ കസേരയിലൊട്ടിച്ച്‌ പുരോഗമനവാദിയായി സ്ഥാനാരോഹണം നടത്തിയ the one and only pseudo feminist ആണത് .

സൂപ്പര്‍ സ്റ്റാര്‍ സിനിമയിലെ സ്ത്രീവിരുദ്ധത ചികഞ്ഞ് മലയാളസിനിമയിലെ സ്വയം പ്രഖ്യാപിത ലേഡി ഐക്കണ്‍ ആക്ടിവിസ്റ്റായപ്പോള്‍ പതിവു പോലെ ചാഞ്ഞത് ഇടതു വശം തന്നെയാണ്. അവിടെയാണല്ലോ സെലക്ടീവുകളുടെ വമ്ബന്‍ ശേഖരം. ദേശീയ അവാര്‍ഡ് രാഷ്ട്രപതി തന്നെ നല്കിയാലേ വാങ്ങുവെന്ന ധാര്‍ഷ്ട്യത്തെ അടിമകള്‍ പതിവ് കയ്യടിയോടെ സ്വീകരിച്ചാനയിച്ചപ്പോള്‍ കിട്ടിയ പേരാണ് നിലപാട് റാണി. എന്നാല്‍ ഇവിടെ സംസ്ഥാന അവാര്‍ഡ് തമ്ബ്രാന്‍ കൈ കൊണ്ട് തൊടാതെ മേശപ്പുറത്ത് നിന്ന് സഹതാരങ്ങള്‍ മിണ്ടാതെ വാരിയെടുത്ത് കുമ്ബിട്ടു നിന്നപ്പോള്‍ നിലപാട് കാട്ടില്‍ ആടിനെ മെയ്‌ക്കാന്‍ പോയിരുന്നു റാണി.

പീഡനം നേരിട്ട പ്രമുഖ നടനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ അവള്‍ക്കൊപ്പം നിന്നപ്പോള്‍ കരുതി ആള് സിംഹിണിയാണെന്ന്. എന്നാല്‍ ഒരേ ഒരു അവനെതിരെ മാത്രമായിരുന്നു ആ തുള്ളല്‍ എന്ന് പിന്നീട് തെളിയിച്ച എത്രയെത്ര സംഭവങ്ങള്‍. അലന്‍സിയര്‍ , സിദ്ദിഖ്, കമല്‍ ,വിനായകന്‍ തുടങ്ങി ഒടുവിലത് റാപ്പര്‍ വേടനില്‍ വരെ എത്തി നില്ക്കുന്നു.

ഇഷ്ടമില്ലാത്തവര്‍ പീഡനവിഷയത്തില്‍ ഉള്‍പ്പെടുമ്ബോള്‍ വയലന്റായി നിലപാട് മേളം ഒഴുക്കുകയും ഇഷ്ടക്കാര്‍ പീഡന വിഷയത്തില്‍ ഉള്‍പ്പെടുമ്ബോള്‍ ഇര പക്ഷവാദം വെറും സയലന്‍സായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണത്രേ മലയാളസിനിമയിലെ ഫെമിനിസം .വേടന്‍ മാപ്പു പറഞ്ഞാല്‍ ആ മാപ്പപ്പാടെയെടുത്ത് ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാര്‍ഡ് എടുത്ത് അങ്ങ് അറബികടലിലെറിഞ്ഞത്. ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്ബുകയും ചെയ്യുന്ന ഈ മെസ്സി ഫെമിനിസത്തില്‍ തല്ക്കാലം വിശ്വാസമില്ലച്ചോ !

Anju parvathy prabheesh note vedan issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക