ദിവസവും മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്തിട്ടും നിങ്ങള്‍ ആഗ്രഹിച്ചത് പോലെ വണ്ണം കുറയുന്നില്ല എന്ന പരാധിയാണ് ഏറെയും . എന്നാല്‍ ഇതിന് കാരണം നിങ്ങള്‍ ചെയ്യുന്ന വര്‍ക്കൗട്ട് രീതിയിലും ഡയറ്റിങ്ങിലും ഉണ്ടായിരിക്കുന്ന പാളിച്ചകളാണ് . എന്നാല്‍ ഇതിന് പരിഹാരം എന്തെല്ലാം എന്ന് നോക്കാം .
ഒരേ വര്‍ക്കൗട്ട് എപ്പേഴും ചെയ്യുന്നത് ഒഴിവാക്കാം . വര്‍ക്കൗട്ട് ചെയ്ത് തുടങ്ങുമ്പോള്‍ ഒരേ രീതിയിലുളള വര്‍ക്കൗട്ടിലാകും നാം കൂടുതല്‍ ശ്രദ്ധ ചെലുത്തുക . എന്നാല്‍ തുടക്കത്തില്‍ ഇതില്‍ നിന്ന് ഫലം കാണുകയും പിന്നീട് അത് തന്നെ ശീലമാകുമ്പോള്‍ ഫലം കാണാതയും വരുന്നു. ഒരേ തരത്തിലുളള വര്‍ക്കൗട്ടുകള്‍ ചെയ്യാതിരുന്നാല്‍ മാത്രമേ നമുക്ക് അതിന്റെതായ ഫലം കാണുകയുളളു.
ശരീരത്തിലെ കലോറിയുടെ അടിസ്ഥാനത്തില്‍ വ്യായാമം ചെയ്യാതിരിക്കുന്നത് തെറ്റായ പ്രവണതയാണ് . എന്നാല്‍ ക്യത്യമായ വ്യായാമത്തിലൂടെ മാത്രമാകും നമ്മുടെ ശരീരത്തില്‍ അടിഞ്ഞ് കൂടികിടക്കുന്ന കലോറിയെ എരിച്ച് കളയാനാകൂ. ഇതിലൂടെ മാത്രമാകും ശരീര വണ്ണം നിയന്ത്രിക്കാനാകും.
തെറ്റായ രീതിയിലൂളള പ്രീ വര്‍ക്കൗട്ട് ,പോസ്റ്റ് വര്‍ക്കൗട്ട് എന്നിവ ഒഴിവാക്കുക . അതോടൊപ്പം വെറും വയറ്റില്‍ വര്‍ക്കൗട്ട് ചെയ്യാതിരിക്കുക .
വര്‍ക്കൗട്ടിന് ശേഷമുളള ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ഇരുന്നോ കിടന്നോ ഉളള വിശ്രമം ഒഴിവാക്കുക . പകരം ചെറിയ വ്യായാമങ്ങൡലാ ,ജോലികളിലോ ഏര്‍പ്പെടുക .
ആവശ്യത്തിന് വെളളം കുടിക്കുക . ശരീരത്തിലെ ഭാരം നിയന്ത്രിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്താനും വെളളം അനുവാജ്യമായ ഘടകമാണ് .