നമ്മൾ കേരളീയരുടെ ഭക്ഷണങ്ങളിൽ എന്നും സ്ഥാനം നേടിയവയാണ് തൈരും മോരുമെല്ലാം. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവ സമ്മാനിക്കുന്നത്. മികച്ച ആരോഗ്യം ഇവ പ്രധാനം ചെയ്യുന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും ഇവ മുന്നിൽ തന്നെയാണ് ഉള്ളത്. ചര്‍മസംരക്ഷണത്തിനും കേശസംരക്ഷണത്തിനുമൊക്കെ പ്രകൃതിദത്തമായി തന്നെ ഇവ ഉപയോഗിക്കുന്നു. താരനും തലചൊറിച്ചിലും, വരണ്ട തലയോട്ടിയും, വിട്ടുമാറാത്ത മുടി കൊഴിച്ചിലുമടക്കം മുടിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് പരാതി പറയാന്‍ നേരമുള്ള ഇന്നത്തെ കാലത്ത് ഇതൊക്കെ മാറികിട്ടുന്നതിനായി തൈര് ഏറെ ഗുണകരമാണ്.
നിങ്ങളുടെ മുടിയുടെ ആരോഗ്യവും തിളക്കവുമെല്ലാം രാസവസ്തുക്കള്‍ നിറഞ്ഞ ഷാംപൂവുകളുടെയും മറ്റും ഉപയോഗം കവര്‍ന്നെടുക്കുന്നു. ഇതിന് മികച്ച ഒരു പകരക്കാരനാണ് തൈര്. തൈരിന് ഗുണം നല്‍കുന്ന ഒരു പ്രധാന ഘടകം എന്ന് പറയുന്നത് ലാക്റ്റിക് ആസിഡുകളാണ്. ഇത് ഒരു ക്ലെന്‍സറായും ബ്ലീച്ചിംഗ് ഏജന്റായും ചര്‍മ്മത്തിൽ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തൈരില്‍ ആരോഗ്യകരമായ പ്രോട്ടീനുകള്‍ ധാരാളമാണ് ഉള്ളത്. ഇവ കേശ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്നുണ്ട്.
ആദ്യമേ തന്നെ ടീസ്പൂണ്‍ തൈര് എടുക്കുക.അതിലേക്ക് കുറച്ച് സ്ട്രോബെറി നന്നായി ചതച്ച് ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം ഇവ തലയോട്ടിയിലും മുടിയിലും പുരട്ടുന്നത് വഴി തിളക്കം കൈവരാന്‍ സഹായിക്കുന്നു. തൈര് ഉപയോഗിച്ച് കൊണ്ടുള്ള മികച്ച ഹേയര്‍ മാസ്ക്ക് മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പരീക്ഷിക്കാവുന്നതാണ്. തൈരിനോടൊപ്പം കുറച്ച് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. ഇതിലെ അവശ്യ ഗുണങ്ങള്‍ നിങ്ങളുടെ മുടിയുടെ വേരുകള്‍ കരുത്തുറ്റതാക്കുകയും മുടിയിഴകള്‍ അനാവശ്യമായി പൊട്ടിപോകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.
അതേസമയം താരന്റെ പ്രശ്നങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തുണ്ടെങ്കിൽ ഒരു പാത്രം തൈരില്‍ നാരങ്ങ നീരും ആപ്പിള്‍ സിഡെര്‍ വിനാഗിരിയും ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി 20-30 മിനിറ്റ് നേരം സൂക്ഷിക്കുക.വരണ്ട മുടിയുടെ പ്രശ്നങ്ങള്‍ ഒരുപാട് പേരെ അലട്ടുന്നതാണ്. ആഴ്ചയില്‍ ഒരു തവണ വീതം തൈര് ഉപയോഗിച്ച് കൊണ്ടുള്ള ഈ ഹെയര്‍ പാക്ക് പരീക്ഷിച്ചാല്‍ താരൻ പോലുള്ള പ്രശനങ്ങൾക്ക് പരിഹാരമാകും.