Latest News

ഗ്രീൻ ആപ്പിൾ പതിവാക്കൂ; സൗന്ദര്യ സംരക്ഷണത്തിന് ഉത്തമം

Malayalilife
ഗ്രീൻ ആപ്പിൾ പതിവാക്കൂ; സൗന്ദര്യ സംരക്ഷണത്തിന് ഉത്തമം

രോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ആപ്പിൾ. നിരവധി ഗുണങ്ങളാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്.  ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കാനും ക്യാന്‍സർ പ്രതിരോധിക്കുന്നതിനും എല്ലാം ആപ്പിൾ ഏറെ സഹായകരമാണ്. ആപ്പിൾ  ഏറെ ഗുണമുള്ളത് ഗ്രീൻ ആപ്പിൾ ആണ്. 

ചർമ്മരോഗങ്ങൾ ദിവസവും ഓരോ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ഫലപ്രദമാകുമെന്നാണ് പഠനം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.  ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍  ഗുണകരമാകും. 

 ഹൃദയത്തെ സംരക്ഷിക്കുന്നതിൽ ആപ്പിൾ ഏറെ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ കൊളസ്‌ട്രോൾ കുറയ്ക്കാനും ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും ആപ്പിൾ കഴിക്കുന്നത് സഹായകരമാകും. 1500 മില്ലിഗ്രാം വിറ്റാമിന്‍ സി 100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍  സൂചിപ്പിക്കുന്നുമുണ്ട്. 

രക്തം പോഷിപ്പിപ്പിക്കുന്നതിനായി ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ഏറെ ഗുണം ചെയ്യുന്നു.  കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ  ചെറുക്കുന്നതിനായി ആപ്പിളിലെ മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ ഗുണകരമാണ്.  ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം  ചെയ്യാൻ ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍  സഹായകരവുമാണ്.

Read more topics: # Uses of green apple in daily life
Uses of green apple in daily life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES