Latest News

സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ശ്രദ്ധിക്കാം

Malayalilife
 സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ശ്രദ്ധിക്കാം

ണ്‍സ്‌ക്രീന്‍ ആവശ്യമായ അളവില്‍ പുരട്ടിയാല്‍ മാത്രമേ അവ പൂര്‍ണ്ണമായി സംരക്ഷണം നല്‍കുകയുള്ളു. ഇത് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്, പക്ഷേ ഈ കാര്യത്തില്‍ പലരും അജ്ഞരാണ്. സൂര്യനില്‍ നിന്ന് സംരക്ഷണം നേടാന്‍ സണ്‍സ്‌ക്രീന്‍ കുറച്ച് പുരട്ടുക അപ്പോള്‍ ജോലി തീര്‍ന്നു എന്ന മട്ടിലാണ് പലരും,ആവശ്യമായ അളവില്‍ പുരട്ടണം എന്നത് ചിന്തിക്കുന്നില്ല. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പല മേക്കപ്പ് വസ്തുക്കളിലും ക്രീമുകളിലും ടജഎ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം, എന്നാല്‍ ആ ടജഎ ഗുണം ചെയ്യാറുണ്ടോ, അതായത് മേക്കപ്പ് ചെയ്യുന്നവര്‍ ടജഎ ഉള്ള ഫൗണ്ടേഷണ്‍ ആണ് ഉപയോഗിക്കുന്നത് അതിനാല്‍ വേറെ സണ്‍സ്‌ക്രീന്‍ വേണ്ട എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്, കാരണം ആവശ്യത്തിനുള്ള അളവ് നിങ്ങള്‍ പുരട്ടുന്നില്ല.

പൂര്‍ണ്ണ സംരക്ഷണം ലഭിക്കുന്നതിനായി മുഖത്തും കഴുത്തിലും പുരട്ടുവാനായി 1/2 ടീസ്പൂണ്‍ (ഏകദേശം 3ാഹ) സണ്‍സ്‌ക്രീന്‍ എന്‍്കിലും എടുക്കണം. അത് എല്ലാ ഭാഗവും ഒരുപോലെ കവര്‍ ചെയ്യുന്നത് പോലെ പുരട്ടണം, മസ്സാജ് ചെയ്യേണ്ട ആവശ്യമില്ല. പുരട്ടിയ ഉടനെ ഒരു വെളുത്ത പാട പോലെ കാണാം അത് ഒരു 3 മിനിട്ട് കൊണ്ട് മാഞ്ഞ് പൊയ്‌ക്കൊള്ളും. ഇത്രയും അളവില്‍ ഫൗണ്ടേഷണ്‍ പുരട്ടുന്നത് ഓര്‍ത്ത് നോക്കൂ, മുഖത്ത് പുട്ടി ഇട്ടത് പോലെ ഇരിക്കും, ഫൗണ്ടേഷന്‍ ഒരാഴ്ച്ചകൊണ്ട് തീരുകയും ചെയ്യും. മേക്കപ്പ് ഉപയോഗിക്കുന്നവര്‍ ആവശ്യമായ അളവില്‍ സണ്‍സ്‌ക്രീന്‍ പുരട്ടിയ ശേഷം ഒരു 2 മിനിട്ട് കാത്തിരുന്നതിന് ശേഷം അതിനു മുകളില്‍ മേക്കപ്പ് ചെയ്യാം. സ്ഥിരം മോയിശ്ചറൈസര്‍ പുരട്ടുന്നവര്‍ ആദ്യം അത് പുരട്ടിയിട്ട് മുകളില്‍ വേണം സണ്‍സ്‌ക്രീന്‍ പുരട്ടാന്‍. കാരണം സണ്‍സ്‌ക്രീന് മുകളില്‍ പുരട്ടുന്നവയ്ക്ക് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിക്കില്ല, സണ്‍സ്‌ക്രീന്‍ ഒരു മതിലായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിലേക്ക് ഒന്നും കടത്തി വിടാതെ തടഞ്ഞു നിര്‍ത്തും. അതിനാല്‍ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാനായി പുരട്ടുന്ന മോയിശ്ചറൈസര്‍,സീറം തുടങ്ങിയവ സണ്‍സ്‌ക്രീന് മുന്‍പായി പുരട്ടണം മേക്കപ്പ് മുതലായവ സണ്‍സ്‌ക്രീന്‍ കഴിഞ്ഞ് പുരട്ടണം.

കൈകളില്‍ പുരട്ടുമ്പോള്‍ ഒരു കൈയില്‍ 1 ഒരു ടീസ്പൂണ്‍ വീതമെന്‍കിലും പുരട്ടണം. ഷോര്‍ട്ട്‌സ് പോലെയുള്ള ചെറിയ വസ്ത്രമാണ് ധരിക്കുന്നതെന്‍കില്‍ കാലുകളില്‍ 2 ടീസ്പൂണ്‍ വീതമെന്‍കിലും പുരട്ടണം. എല്ലാവരും ആവശ്യമായ അളവിന്റ്‌റെ പകുതി പോലും പുരട്ടാറില്ല, അപ്പോള്‍ സംഭവിക്കുന്നത് എന്താണെന്നാല്‍,പുരട്ടുന്നത് ടജഎ40 ആയിരിക്കും പക്ഷേ ടജഎ20ല്‍ കുറഞ്ഞ ഫലം ആയിരിക്കും ലഭിക്കുക. അതിനാല്‍ വാങ്ങുന്ന ടജഎന്റ്‌റെ അളവ് എത്ര കൂടുതല്‍ ആണോ അത്രയും നന്ന്. പുറത്ത് ഇറങ്ങുന്നതിന് 20 മിനിട്ട് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടണം,അവ ചര്‍മ്മവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എടുക്കുന്ന സമയമാണത്.

നിങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നു ജോലിക്ക്/പഠിക്കാന്‍ പോകുന്നു, തിരിച്ച് വീട്ടില്‍ എത്തുന്നു, അവശ്യമായ അളവിലാണ് സണ്‍സ്‌ക്രീന്‍ പുരട്ടിയതെന്‍കില്‍ ആ സമയം മുഴുവന്‍ സംരക്ഷണം ലഭിക്കും. എന്നാല്‍ വെയിലത്ത് അമിതമായി നില്‍കുകയും, സ്‌പോര്‍ട്ട്‌സ് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയുമാണെന്‍കില്‍ ഓരോ 3 മണിക്കൂറും സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടേണ്ടതാണ്. നീന്തലിനു പോകുകയാണെന്‍കില്‍ ഓരോ 40 മിനിട്ടിലും പുരട്ടേണ്ടതാണ്. സ്‌പ്രേ,പൗഡര്‍,ജെല്‍ എന്നീ രൂപത്തിലും സണ്‍സ്‌ക്രീന്‍ ലഭ്യമാണ്. വീണ്ടും പുരട്ടുമ്പോള്‍ ലോഷന്‍ എടുത്തു പുരട്ടാന്‍ ബുദ്ധിമുട്ടാണെന്‍കില്‍ സ്‌പ്രേ ഉപയോഗിക്കാം. അപ്പോള്‍ 3 കാര്യങ്ങള്‍ മറക്കാതെ ശ്രദ്ധിക്കണം,2 കോട്ട് സ്‌പ്രേ ചെയ്യേണ്ടതാണ്, കണ്ണില്‍ വീഴാതെ ശ്രദ്ധിക്കണം, സ്‌പ്രേ ചെയ്യുമ്പോള്‍ ശ്വസിച്ച് ഉള്ളില്‍ പോകാനും പാടില്ല. മേക്കപ്പ് ചെയ്യുന്നവര്‍ക്ക് വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടണമെന്നുണ്ടെന്‍കില്‍ പൗഡര്‍ രൂപത്തിലുള്ളത് ഉപയോഗിക്കാം.

Read more topics: # tips to wear sunscreen well
tips to wear sunscreen well

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES