സൗന്ദര്യ സങ്കല്‍പത്തില്‍ കണ്ണിന് വലിയ സ്ഥാനമാണ് ഉളളത്. അതുകൊണ്ട് തന്നെ മുഖ സൗന്ദര്യത്തിന് വഴികള്‍ തേടുമ്പോള്‍ കണ്ണിനെ മറക്കരുത്. തിളക്കമാര്‍ന്ന ജീവസുറ്റ കണ്ണുകള്‍ക്കായി ഇതാ ചില എളുപ്പ വഴികള്‍..
* കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ചില വഴികള്‍ ഉണ്ട്. അതിലൊന്നാണ് മെറ്റല്‍ സ്പാണുകള്‍ തണുപ്പിച്ചുകൊണ്ടുള്ളത്. അതായത് 5, 6 മെറ്റല്‍ സ്പൂണുകളെടുത്ത് ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വെച്ച് അവ നല്ലായി തണുത്ത ശേഷം ഓരോന്നായെടുത്ത് പരന്ന ഭാഗം കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. കണ്ണിനു ചുറ്റുമുള്ള ചര്‍മ്മം ദൃഢമാകുന്നതിനും രക്തധമനികള്‍ക്ക്
അയവ് നല്‍കുന്നതിനും ഇത് സഹായകരമാകും.
* കണ്ണുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് പനനീര് ഉത്തമമാണ്. പനിനീര് കണ്ണുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. കണ്ണുകള്‍ വൃത്തിയാക്കാന്‍ പനിനീരും ഉപയോഗിക്കാം. പൊടിപടലങ്ങള്‍ അകന്ന് ചര്‍മ്മം മനോഹരമാകുമെന്ന് മാത്രമല്ല കണ്ണുകള്‍ക്ക് സ്വാഭാവികമായ തിളക്കം ലഭിക്കുന്നതിനും പനിനീര് നല്ലതാണ്....
* കണ്‍തടങ്ങളിലെ കറുപ്പ് അകറ്റുന്നതിനും വഴിയുണ്ട്. അതായത് ഇടത്തരം വലുപ്പമുള്ള ഒരു ഉരുളക്കിഴങ്ങും ഒരു ചെറിയ വെള്ളരിക്കയുടെ പകുതിയും എടുത്ത് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ ഒരു ടേബള്‍സ്പൂണ്‍ നാരങ്ങനീരും അല്‍പ്പം മഞ്ഞള്‍പൊടിയും ചേര്‍ക്കാം. ഇനി ഇവ മിക്‌സിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇത് കണ്‍തടങ്ങളില്‍ പുരട്ടി 15 മിനുട്ടിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകി കളയണം. കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ മികച്ച മാര്‍ഗ്ഗമാണിത്.