ബോളിവുഡിലെ ഏറെ പരിചതമായ താരമാണ് സോനാക്ഷി സിന്‍ഹ. ഇപ്പോഴിതാ, തന്റെ വീട്ടില്‍ അനുഭവിച്ച 'പ്രേതാനുഭവം' തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ പുതിയ പാരാനോയ്ഡ് ചിത്രമായ 'നികിത റോയ്'യുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് താരം തന്റെ വീട്ടില്‍ ഒരു 'നിരുപദ്രവകരമായ പ്രേത'ത്തിന്റെ സാന്നിധ്യം അനുഭവിച്ചതായി വെളിപ്പെടുത്തിയത്.
ഈ അനുഭവം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്നും എന്നാല്‍ ആ 'ആത്മാവ്' ഉപദ്രവിക്കുന്നതല്ലെന്നുമാണ് താരം തുറന്നുപറഞ്ഞു. സോനാക്ഷിയുടെ വാക്കുകള്‍... ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടെ തന്റെ കിടപ്പുമുറിയില്‍ ഒരു വിചിത്രമായ സാന്നിധ്യം അനുഭവപ്പെട്ടു. 'എന്തോ ഒരു പ്രഷര്‍, ആരോ എന്നെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഞാന്‍ ഞെട്ടിത്തരിച്ചുപോയി, ശരീരം മുഴുവന്‍ വിയര്‍ത്തു, കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ധൈര്യം വന്നില്ല' സോനാക്ഷി പറഞ്ഞു.
സോനാക്ഷി കഴിഞ്ഞ വര്‍ഷം വിറ്റ ബാന്ദ്രയിലെ വീട്ടിലാണ് ഈ സംഭവം നടന്നത്. ''ആ വീടിന് എന്തോ ഒരു വിചിത്രമായ എനര്‍ജി ഉണ്ടായിരുന്നു. പക്ഷേ, അത് ഒരു ദോഷകരമായ ആത്മാവല്ല, ഒരുപക്ഷേ നിരുപദ്രവകരമായ ഒന്നായിരിക്കാം,'' സോനാക്ഷി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കൂടുതല്‍ ആഴത്തില്‍ വേഷം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു.