Latest News

ഈറന്‍ മുടി പതിവായി കെട്ടി വയ്ക്കാറുണ്ടോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
ഈറന്‍ മുടി പതിവായി  കെട്ടി വയ്ക്കാറുണ്ടോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന ആകർഷണമാണ് തലമുടി. ഉപ്പുറ്റിയോളം മുടി ഉള്ളത്  എല്ലാം ഫാഷനബിലെ ആയാലും ഏവർക്കും പ്രിയപെട്ടവയാണ്, അവയെ വളരെ മികച്ച രീതിയിൽ പരിപാലിച്ചാൽ മാത്രമേ നല്ല രീതിയിൽ വളരുകയുള്ളു. അതിന് പ്രകൃതി ദത്തമായി പലവിധ മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനായി നല്ല കുളിച്ചു കഴിയുമ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങാവുന്നതാണ്. 

 മുടിയുടെ ആരോഗ്യത്തിന് ഈറന്‍ മുടി കെട്ടി വച്ചാല്‍ നല്ലതല്ല.  ചെറുതൊന്നുമല്ല ഈ നനഞ്ഞ മുടി കെട്ടി വച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ നിങ്ങൾ നേരിടേണ്ടി വരുക. മുടിയുടെ വേരുകളെ  ഇത് ദുര്‍ബലമാക്കകയും, മുടി പെട്ടെന്നു കൊഴിഞ്ഞു പോകാന്‍ ഇട വരുത്തുകയുംചെയ്യും.മുടി ജട പിടിയ്ക്കാനും പൊട്ടിപ്പോകാനും  ഈറന്‍ മുടി ചീകുന്ന ശീലമുള്ളവര്‍ക്ക്  സാധ്യത കൂടുതലാണ്. പകുതി വച്ചു പൊട്ടിപ്പോകാനും അറ്റം പിളര്‍ന്നുപോകാനും  സാധ്യത ഏറെയാണ്.

 മുടിയുടെ ആരോഗ്യത്തെയും ഭംഗിയേയും ഇത് ഒരുപോലെ ബാധിയ്ക്കുകയും ചെയ്യും. താരനുണ്ടാകാനുള്ള സാധ്യത ഉണങ്ങാതെ മുടി കെട്ടിവയ്ക്കുന്നത്  വളരേ കൂടുതലാണ്.  മുടിയില്‍ ഈര്‍പ്പവും വിയര്‍പ്പുമെല്ലാം ഇങ്ങനെ ചെയ്യുമ്ബോള്‍ അടിഞ്ഞു കൂടി ദുര്‍ഗന്ധവുമുണ്ടാകുകയും ചെയ്യും. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് താരനു മുഖ്യ കാരണവുമാകയും, കഷണ്ടി വരുവാനും മുടിയുടെ കട്ടി കുറയാനുമെല്ലാം കാരണമാകും.  അതോടൊപ്പം തന്നെ തലയോടില്‍ ചൊറിച്ചിലും അണുബാധയുമെല്ലാം ഉണ്ടാകുകയും ചെയ്യും. ഈര്‍പ്പം കാരണം  നനഞ്ഞ മുടി മുറുക്കിക്കെട്ടുമ്ബോള്‍  തലവേദയുമുണ്ടാകുയും ചെയ്യും. നനഞ്ഞ മുടി നല്ലപോലെ ഉണങ്ങിയ ശേഷം മാത്രം  ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ  കെട്ടി വയ്ക്കുക.

things to look out wet hair tie regularly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES