Latest News

മുഖത്തെ വെളുത്ത പാടുകൾക്ക് ഇനി പരിഹാരം

Malayalilife
മുഖത്തെ വെളുത്ത പാടുകൾക്ക് ഇനി പരിഹാരം

നിരവധി ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണ് തേന്‍. മുഖം വൃത്തിയാക്കാൻ ഇവ ഏറെ സഹായിക്കുന്ന ഒന്നാണ്. തേന്‍ പതുക്കെ ചൂടാക്കുക. മുഖം കഴുകി ചൂടോടെ ഈ തേന്‍ മുഖത്തു പുരട്ടുക. ഇത് 15 മിനിറ്റു കഴിഞ്ഞു കഴുകാം. ഇതു ദിവസവും ചെയ്യാം. തേനും പഞ്ചസാരയും കലര്‍ത്തിയും പരിഹാരമുണ്ടാക്കാം. തേനില്‍ അല്‍പം തരിപ്പഞ്ചസാര ചേര്‍ക്കുക. ഇതു കൊണ്ടു മുഖത്തു പതുക്കെ സ്‌ക്രബ് ചെയ്യുക. ഇത് 5 മിനിറ്റു നേരം മുഖത്തു വച്ച് കഴുകാം. ആഴ്ചയില്‍ രണ്ടു തവണ ചെയ്യുന്നത് ഗുണം നല്‍കും. 

ഓട്സ്

ഓട്സ് പൊടിച്ചത് മറ്റൊരു പ്രതിവിധിയാണ്. ഇത് വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടാം. അല്ലെങ്കില്‍ തൈരില്‍ കലക്കി മുഖത്തു പുരട്ടാം. പതുക്കെ മസാജ് ചെയ്തു കഴുകാം. ഇതല്ലാതെ ഓട്സ് പൊടിയ്ക്കൊപ്പം അല്‍പം കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്ത് മുഖത്തിടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകാം. ഇതും മുഖത്തെ വൈറ്റ് ഹെഡ്സിനുള്ള നല്ലൊരു പരിഹാരം തന്നെയാണ്. ഇതും ആഴ്ചയില്‍ രണ്ടു മൂന്നു തവണ പരീക്ഷിയ്ക്കാം.

മുഖത്ത് ആവി പിടിയ്ക്കുന്നത്

മുഖത്ത് ആവി പിടിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ആവി മുഖത്തെ അഴുക്കുകള്‍ നീക്കും. മുഖത്തെ സുഷിരങ്ങള്‍ വൃത്തിയാക്കും. മുഖത്ത് അഴുക്കാകാതെ നോക്കുക. കഴിവതും അന്തരീക്ഷ മലിനീകരണമുള്ളിടത്ത് പോകാതിരിയ്ക്കുക. മുഖത്ത് മേയ്ക്കപ്പിട്ട് ഉറങ്ങരുത്. മുഖത്തിനായുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ മാത്രം ഉപയോഗിയ്ക്കുക. അല്ലാതെ ശരീരത്തിലോ തലയിലോ പുരട്ടാനുള്ള മുഖത്ത് പുരട്ടരുത്. മുഖം വൃത്തിയായി എണ്ണമയവും പൊടിയും അടിഞ്ഞു കൂടാതെ സൂക്ഷിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. അഹീെ ൃലമറ: കറുത്ത ഉണക്കമുന്തിരിയിട്ട വെള്ളം മതി യൗവനത്തിന്...

Read more topics: # solution for white heads i n face
solution for white heads i n face

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES