മുടി തഴച്ചുവളരാനും മുടി കൊഴിച്ചില്‍ നില്‍ക്കാനും ഈ എണ്ണ ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ? ആദ്യം ആവശ്യമുള്ളത് എന്തൊക്കെയെന്ന് നോക്കാം. കറ്റാര്‍വാഴ 1 തണ്ട് , ചെമ്പരത്തി പൂവ് 5 മുതല്‍ 10 വരെ എണ്ണം, ചെമ്പരത്തി ഇല 10-15 എണ്ണം, ആര്യവേപ്പില 4-5 തണ്ട് , കറിവേപ്പില 4-5 തണ്ട് , ഉലുവ കുതിര്‍ത്തത് 1 ടേ. സ്പൂ., തുളസിയില ഒരു ചെറിയ പിടി, ചെറിയ ഉള്ളി 5-8 എണ്ണം
ഇവയെല്ലാം കൂടി മിക്‌സിയിലോ കല്ലിലോ വെള്ളം ചേര്‍ക്കാതെ അരച്ച് ഒരു ബൗളിലേയ്ക്ക് മാറ്റുക, ഇതിന്റെ ഇരട്ടി അളവില്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിക്‌സ് ചെയ്യുക. മിശ്രിതം പാനിലേയ്‌ക്കോ, ഇരുമ്പ് ചട്ടിയിലേയ്‌ക്കോ മാറ്റി തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ ചെറിയ തീയില്‍ കുറച്ച് സമയം കൂടി ഇളക്കുക. എണ്ണയില്‍ നിന്നും പച്ചില കൂട്ട് വേര്‍തിരിഞ്ഞ് നില്‍ക്കുന്ന പരുവത്തില്‍ തീ നിര്‍ത്തുക. കുറച്ച് സമയം കൂടി ഇളക്കിയിട്ട് അരുപ്പയിലോ തുണിയിലോ അരിച്ചെടുക്കാം. തണുത്ത ശേഷം കുപ്പിയിലേയ്ക്ക് മാറ്റി അടച്ച് വച്ച് കുളിക്കുന്നതിന് 15 മിനിട്ട് മുമ്പ് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ചില്ല് കുപ്പിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്
അരച്ചെടുത്തമിശ്രിതത്തിലേയ്ക്ക് കുരുമുളക് ചേര്‍ക്കുന്നത് നീര്‍ക്കെട്ട് ഉണ്ടാവുന്നത് തടയും.നാടന്‍ പച്ചനെല്ലിക്കകൂടി ചേര്‍ത്ത് അരയ്ക്കുന്നതും നല്ലതാണ്. അപ്പോ എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കൂ..