ഇതാ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഏഴു വഴികള്‍.ഏറക്കാലമായി പുകവലിച്ചിട്ടുള്ളവര്‍, പതുക്കെ പുകവലി ഒഴിവാക്കുകയും, ഒപ്പം ആന്റി ഓക്സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്.
ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്.
കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും. പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും.
ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും സഹായിക്കും. ഈ പ്രവര്‍ത്തികളോടൊപ്പം പുകവലിയും ഒഴിവാക്കുക.