Latest News

നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ! ഇതൊക്കെ ശ്രദ്ധിക്കുക

Malayalilife
നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ!  ഇതൊക്കെ ശ്രദ്ധിക്കുക

 

റക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്. മനസ്സും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് തിരിച്ചറിയുക. ഉറക്കകുറവിന്റെ കാരണമെന്താണ് ചിന്തിച്ചു കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില തയാറെടുപ്പുകള്‍ സ്വയം നടത്തിയാല്‍ മനസ്സുകൊണ്ടുതന്നെ ഉറക്കത്തെ കീഴ്‌പ്പെടുത്തുവാന്‍ കഴിയും.

1 ഒരു നിശ്ചിതസമയം രാത്രി ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ഇതനുസരിച്ച് ഏതെങ്കിലും കാരണവശാല്‍ വൈകി കിടന്നാല്‍പ്പോലും ഉണരുന്ന സമയം പഴയതു തന്നെയാകണം. ഉദാഹരണത്തിന് 10 മണിക്ക് കിടന്നു 5 മണിക്ക് എഴുന്നേല്‍ക്കുന്നത് ശീലമാക്കിയവര്‍ ഒരു ദിവസം 12 മണിക്ക് കിടന്നാലും 5 മണിക്ക് തന്നെ എഴുന്നേല്‍ക്കണം. ശരീരത്തിലെ ബിയോളോജിക്കല്‍ ക്ലോക് തെറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടത്.

2 മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങള്‍,ശബ്ദസംവിധാനങ്ങള്‍ തുടങ്ങിയവ കിടപ്പുമുറിയില്‍ ഉപയോഗിക്കരുത്.

3 ഉച്ച കഴിഞ്ഞ് കാപ്പി ഒഴിവാക്കണം. ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. അല്ലെങ്കില്‍ ഉറക്കം കിട്ടാന്‍ താമസിക്കും.

4 ഉറങ്ങുന്ന മുറി ഉറക്കത്തിനുമാത്രം ഉപയോഗിക്കുക. ഈ മുറിയില്‍ വെച്ച് എഴുതുകയും വായിക്കുകയും ചെയ്യുക, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുക.

5 കിടപ്പുമുറി സുഗന്ധപൂരിതമായിരിക്കുവാന്‍ ശ്രദ്ധിക്കുക.കിടക്ക എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.കിടപ്പറയുടെ ഭിത്തിയുടെയും സാധനങ്ങളുടെയും നിറം നിങ്ങളുടെ ഇഷ്ടത്തിനൊത്ത് മാറ്റുക.

6 ഉറങ്ങാന്‍ കിടക്കും മുന്‍പ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ ചിന്തിക്കരുത്. ഉറക്കംകളയുന്ന ചിന്തകളെ പരിഷ്‌കരിക്ച്ചു നല്ല ചിന്തകളാക്കുക.

7 ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് കുളിക്കുക.ചെറിയ ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം വേഗം വരാന്‍ സഹായിക്കും.

8 ഉറങ്ങുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകളില്‍ വികാരക്ഷോഭമുണ്ടാക്കുന്ന രംഗങ്ങള്‍ ടെലിവിഷനില്‍ കാണാതിരിക്കുക, മാറ്റുള്ളവരുമായി വഴക്കിടാതിരിക്കുക.

9 ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ സ്വന്തം ജീവിതത്തില്‍ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന നല്ല കാര്യങ്ങളോ നടന്ന നല്ല കാര്യങ്ങളോ മനസ്സില്‍ കാണുക. അവയുടെ ആനന്ദത്തില്‍ മുഴുകി കണ്ണടച്ച് കിടക്കുക. ഉറക്കത്തിലേക്ക് വഴുതി വീണുകൊള്ളും. വളരെ ഫലപ്രദമായ ഒരു ടെക്നിക്ക് ആണിത്. ചിന്ത ഒഴിവാക്കുക.

10 ഒരു നിവൃത്തിയുമില്ലെങ്കില്‍ ഉറക്കത്തിനായി ഡോക്ടറുടെ സഹായം തേടാവുന്നതാണ്. അത്യാവശ്യമാണെങ്കില്‍ മാത്രം മരുന്ന് ഉപയോഗിക്കുക.

Read more topics: # sleeping tips,# life hacks
sleeping tips life hacks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES