ഒറ്റപാദസരം ഫാഷൻ മാത്രമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
ഒറ്റപാദസരം ഫാഷൻ മാത്രമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഫാഷനായി കാലില്‍ ചരട് കെട്ടുന്നവരാണ് ചില പെണ്‍കുട്ടികള്‍ .എന്നാല്‍ ഇതിന് പിന്നില്‍ വിശ്വാസങ്ങള്‍ ഏറെയാണ്. അത് അറിയുന്നവരും അറിയാത്തവരുമുണ്ട്. കാലിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ കറുത്ത ചരട് സഹായിക്കും. എന്നാല്‍ ഇതിന് പല ഗുണങ്ങളും ഉണ്ട്.

ശരീരത്തിലെയും നാം നില്‍ക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കാന്‍ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീര്‍ഘകാലം സൗന്ദര്യം നിലനില്‍ക്കുവാനും സ്ത്രീകള്‍ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം. ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന ചരടുകള്‍ ഇന്ന് വ്യത്യസ്തമായ ഡിസൈനുകളിലും വിപണിയില്‍ ലഭ്യമാണ്. ആകര്‍ഷണീയമായ ലോക്കറ്റുകള്‍ ഉള്ള ചരടുകളും ഇപ്പോള്‍ വിപണിയില്‍ ഇടം നേടിക്കഴിഞ്ഞു.

നിങ്ങള്‍ക്ക് പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്റെ തളളവിരലില്‍ കെട്ടിയാല്‍ വേദന ഉണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പിന്നീട് അത് കാലിന്റെ തളളവിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുളള വേദന വരില്ലെന്നും പറയപ്പെടുന്നു.

Read more topics: # single anklet trend
single anklet trend

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES