Latest News

ചർമ്മ പരിപാലനത്തിന് മാതളം

Malayalilife
ചർമ്മ പരിപാലനത്തിന് മാതളം

ഗുണങ്ങൾ ഏറെ അടങ്ങിയ ഒരു പഴവർഗ്ഗമാണ് മാതളം. എന്നാൽ രോഗായതിന് ഗുണങ്ങൾ നൽകുന്നതോടൊപ്പം തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണങ്ങൾ ആണ് നൽകുന്നത്. ചമാതളനീര് അടങ്ങിയ ഫേസ്പാക്കുകൾ ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ്. 

  ഫ്രഷായ മാതളം അരച്ചതും മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഒപ്പം പനിനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മൃതകോശങ്ങള്‍ നീങ്ങി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകും.

  മാതളവും പനിനീരും ചേര്‍ന്ന ഫേസ്പാക്ക് മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുമാക്കാനായി ഉപയോഗിക്കാം.

മുള്‍ട്ടാണി മിട്ടിയുമായി മാതളം നന്നായി പിഴിഞ്ഞെടുത്ത നീര്  യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക.  ഇത് ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും.  മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറാന്‍ മാതളം അരച്ചെടുത്ത് അല്‍പ്പം തേനില്‍ കലര്‍ത്തി മുഖത്തിടുന്നത്സഹായിക്കും.

  ചർമ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ മാതളം ഉപകരിക്കും. ഇത് കൂടാതെ മാതളത്തിന്റെ നീര് പുരട്ടിയാല്‍ മുടിയിലെ കെട്ടുകള്‍ വളരെ വേഗത്തില്‍ നിവര്‍ത്തിയെടുക്കാനും സാധിക്കും.

Read more topics: # pomogranate,# for beautiful skin
pomogranate for beautiful skin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES