നല്ല വെളുത്ത നിറം ലഭിക്കുക എന്നത് ഏവരുടെയും സ്വപ്‌നമാണ്. അതിനായി തന്നെ നിറം വർധിപ്പിക്കുന്നതിനായി വിപണിയില്‍ കാണുന്ന ഫെയര്‍നസ് ക്രീമുകള്‍ എല്ലാം പരീക്ഷിക്കാനും ഇക്കൂട്ടർ തയ്യാറാകാറുണ്ട്. ഇതിന്റെ എല്ലാം ഒടുക്കം പാര്‍ശ്വഫലം അനുഭവിക്കേണ്ടതായും വരുന്നു. എന്നാൽ പാര്‍ശ്വഫലമില്ലാതെ തന്നെ ചര്‍മ്മത്തിന്റെ സ്വാഭാവികമായ നിറം എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നോക്കാം...
നല്ല നാടൻ പച്ചമഞ്ഞളോ കസ്‌തൂരി മഞ്ഞളോ തിളപ്പിക്കാത്ത പാലില്‍ അരച്ച് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പതിവായി പുരട്ടാം. ചര്‍മ്മം മൃദുവാകുന്നതിനും ചര്‍മ്മത്തിന് നിറം കൂട്ടുന്നതിനായും പപ്പായ ഏറെ ഗുണകരമാണ്. മുഖസൗന്ദര്യം കൂടുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനുമായി തേന്‍ കൂടി ചേര്‍ത്ത് പുരട്ടുന്നത് ഏറെ ഫലവത്താകുന്നതാണ്.
കാലമാവിൽ അൽപം തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ഏറെ ഗുണകരമാണ്. ഇവ നന്നായി ഉണങ്ങി കഴിഞ്ഞ ശേഷം മുഖം നന്നായി കഴുകാം. അൽപം കുങ്കുമപ്പൂ പച്ചപ്പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും പെട്ടന്ന് തന്നെ നിറം വര്‍ദ്ധിപ്പിക്കാനും സഹായകരമാണ്. കൂടാതെ ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്. ആവശ്യമെങ്കിൽ അല്‍പം തേന്‍ കൂടി അതിലേക്ക് ചേർക്കാവുന്നതാണ്.