ഒരു സ്ത്രീയുടെ സ്വഭാവം അറിയാന്‍ അവളുടെ കാല്‍പാദങ്ങള്‍ നോക്കിയാല്‍ മതിയെന്നാണ് പറയുന്നത്. കാരണം കാല് നല്ല വൃത്തിയോടും ഭംഗിയോടും സൂക്ഷിക്കുന്ന സ്ത്രീകള്‍ മറ്റ് കാര്യങ്ങളിലും അത്തരം ശ്രദ്ധ വെച്ച് പുലര്‍ത്തുന്നവരാകും. എന്നാല്‍ കൂടുതല്‍ സ്ത്രീകളും ബുദ്ധിമുട്ടുന്നതും പാദ സംരക്ഷണത്തിന് തന്നെയാണ്. പാര്‍ലറുകള്‍ കേറിയിറങ്ങേണ്ടതായി വരും അതിനായി. എന്നാല്‍ പാദ സംരക്ഷണത്തിനായി ചില പ്രകൃതിദത്ത മാര്‍ഗങ്ങളുമുണ്ട്. അവ ഏതെല്ലാമാണെന്ന നോക്കാം.
* മുട്ടയും ചെറുനാരങ്ങയും തേനും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ട പൊട്ടിച്ച് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീരും ഏതാനും തുള്ളി തേനും അല്പം മുള്‍ട്ടാണി മിട്ടിയും അതിലേക്ക് ചേര്‍ക്കുക. ശേഷം രണ്ട് സ്പൂണ്‍ നെയ്യെടുത്ത് കാലുകളും ഉപ്പൂറ്റിയും നന്നായി മസാജ് ചെയ്യുക. ശേഷം നമ്മള്‍ തയ്യാറാക്കി വച്ചിരി ക്കുന്ന മിശ്രിതം കാലില്‍ കനത്തില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം ഇവ കഴുകിക്കളയാം. ആഴ്ചയില്‍ ഇത് മൂന്നുതവണ ആവര്‍ത്തിക്കുക. കാലുകള്‍ക്ക് നിറം കൂടുകയും മൊരിച്ചില്‍ മാറുകയും ചെയ്യും.
* ഏത്തപ്പഴം അല്‍പം പാലും പച്ച മഞ്ഞളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം ഇത് കാലിലും ഉപ്പൂറ്റിയിലും പുരട്ടുക. രണ്ടാഴ്ച ഇത് തുടരുക. കാലിലെ ടാന്‍ അകലും.
ബേക്കിങ് സോഡ ഉപയോഗിച്ച് കാലുകള്‍ക്ക് എളുപ്പത്തില്‍ ഭംഗി കൂട്ടാം...
* മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ എടുത്ത് അതില്‍ വെള്ളമൊഴിച്ച് ഈ വെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുക.
* പെട്ടെന്നുള്ള ഫലത്തിനായി മസാജ് ചെയ്തുകൊണ്ടിരിക്കുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്താല്‍ നല്ല ഫലമാണ് കാലുകള്‍ക്ക് ലഭിക്കുക. ഒളിച്ചിരിക്കുന്ന അഴുക്കിനെപ്പോലും ഇല്ലാതാക്കാന്‍ ഇത് സഹായകമാണ്.