ചര്‍മ്മ കാന്തി നൽകുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് പപ്പായ. പപ്പായ കൊണ്ട് പലതരം ഫെയ്‌സ് പാക്കുകൾ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനായി പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഇല്ലാതാക്കുന്നു.
പപ്പായ ഹണി ഫേസ് പാക്ക്
അരക്കപ്പ് പപ്പായ നന്നയി ഉടച്ചെടുത്ത ശേഷം അതിലേക്ക് രണ്ട് ടീസ്പൂണ്‍ പാലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. അതിന് ശേഷം നിങ്ങളുടെ മുഖത്തും കഴുത്തിമായി പായ്ക്ക് ഇടാവുന്നതാണ്. പായ്ക്ക് ഇട്ട് ഏകദേശം 15 മിനിറ്റ് നേരം കഴിയുന്ന നേരം തണുത്ത വെള്ളം ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പ്രയോഗിക്കാവുന്നതാണ് .മുഖക്കുരു മാറുന്നതിനും ഇത് ഗുണകരമാണ്.