ഓറഞ്ച് ഉപയോഗിച്ച ശേഷം കഴയുകയാണോ എന്നാല്‍ ഇനി അത് വേണ്ട .ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും.
ഓറഞ്ചു പൊടിയോ അരച്ചതോ തേന്‍, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഈ മിശ്രിതം കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറവും നല്‍കുന്നു. ഇതിലെ തേന്‍ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്നും തടയുന്നു. ചെറുനാരങ്ങയാകട്ടെ, ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. ഇവയെല്ലാം നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
ഓറഞ്ചു തൊലിയ്ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതു തന്നെ.
ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്.
ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്.
മുഖം വെളുക്കാനും മുഖക്കുരു പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കം ലഭിക്കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കുകളുണ്ടാക്കാന്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിക്കാമെന്നു മനസിലായില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.ഒരു വലിയ സ്പൂണ്‍ ഓറഞ്ച് നീരും സമം നാരങ്ങാനീരും എടുക്കുക. ഇതില്‍ ഒരു പഴത്തിന്‍റെ കഷണം കുഴമ്പാക്കിയത് ചേര്‍ത്തു മിശ്രിതമാക്കണം. മുഖം വൃത്തിയായി കഴുകി വെള്ളം ഒപ്പിയെടുത്ത ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക...ആഴ്ചയില്‍ രണ്ട് ദിവസം ഈ ഫേസ് പാക്ക് ഇടുന്നത് ചര്‍മത്തിന് തിളക്കം നല്‍കും. ...