ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലര്‍ക്കും അലട്ടുന്ന സാധാരണ പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ചില മരുന്നുകള്‍ എന്നിവയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ പരിഹാരങ്ങള്‍ വഴി ഈ പ്രശ്നം കുറയ്ക്കാം. പതിവായി ചുണ്ടില്‍ നെയ്യോ വെളിച്ചെണ്ണയോ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന്റെ വരള്‍ച്ച മാറാന്‍ സഹായിക്കും. അതുപോലെ തന്നെ പാല്‍പാട പുരട്ടുന്നതും ചുണ്ടുകള്‍ക്ക് ഈര്‍പ്പം നല്‍കുന്നു.
ഷിയ ബട്ടറില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് ചുണ്ടുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാണ്. കൂടാതെ കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നതും ചുണ്ടുകള്‍ മൃദുവാക്കി വരള്‍ച്ച ഒഴിവാക്കും. ദിവസവും ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ക്ക് നല്ലതാണ്. റോസ് വാട്ടറും ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്തി വരള്‍ച്ച തടയാന്‍ സഹായിക്കുന്നു.
തേന്‍ ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്. അതിനാല്‍ തേന്‍ നേരിട്ട് പുരട്ടുകയോ പഞ്ചസാരയുമായി ചേര്‍ത്ത് സ്‌ക്രബായി ഉപയോഗിക്കുകയോ ചെയ്യാം. ഒരു സ്പൂണ്‍ പഞ്ചസാരയില്‍ കുറച്ച് വെളിച്ചെണ്ണയും തേനും ചേര്‍ത്ത് ചുണ്ടില്‍ മൃദുവായി മസാജ് ചെയ്താല്‍ വരള്‍ച്ച മാറുകയും ചുണ്ടുകള്‍ മൃദുവാകുകയും ചെയ്യും.