ഇന്നത്തെ കാലത്ത് രാസവസ്തുക്കള്‍ ചേര്‍ന്ന സൗന്ദര്യവര്‍ധക വസ്തുക്കളേക്കാള്‍ സുരക്ഷിതവും ഫലപ്രദവുമായ പ്രകൃതിദത്ത മാര്‍ഗങ്ങളാണ് പലരും തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ വീടുകളുടെ മുറ്റത്തു തന്നെ കണ്ടുവരുന്ന റോസാച്ചെടി ഇതിനൊരു മികച്ച ഉദാഹരണമാണ്. ഭംഗിയും സുഗന്ധവും നല്‍കുന്ന റോസാപ്പൂക്കള്‍ക്ക് പുറമേ, ചര്‍മസംരക്ഷണത്തിനും നിരവധി ഗുണങ്ങളുണ്ട്. ആന്റി-ഓക്‌സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും നിറഞ്ഞ റോസാപ്പൂകള്‍ ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.
ചര്‍മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്ന ചില റോസ് ഫെയ്സ് പായ്ക്കുകള്‍ ഇങ്ങനെ:
1. പോഷകസമ്പന്നമായ റോസ്-ഹണി പായ്ക്ക്
റോസാപ്പൂവിന്റെ ഇതളുകള്‍ റോസ് വാട്ടറില്‍ മുക്കി വച്ച് അരച്ച് പേസ്റ്റ് ആക്കുക. അതിലേക്ക് പ്രകൃതിദത്ത തേന്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ കുറച്ച് നേരം വെക്കാം. മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിയാല്‍ ചര്‍മം മൃദുവായി ആഴത്തില്‍ പോഷണം ലഭിക്കും.
2. പാലും റോസും ചേര്‍ന്ന പായ്ക്ക്
റോസാപ്പൂവിന്റെ ഇതളുകള്‍ അരച്ച് കടലമാവും തിളപ്പിക്കാത്ത പാലും ചേര്‍ത്ത് മിശ്രിതമാക്കുക. മുഖത്തും കഴുത്തിലുമാകെ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിയാല്‍ ചര്‍മത്തിലെ മൃതകോശങ്ങള്‍ നീങ്ങി പാടുകള്‍ മങ്ങിയതായി കാണാം.
3. സാന്‍ഡല്‍-റോസ് പായ്ക്ക്
ഇതളുകള്‍ അരച്ച് സാന്‍ഡല്‍ പൗഡറും പാലും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിയാല്‍ ചര്‍മത്തിലെ അഴുക്കുകള്‍ നീങ്ങി പുതുമ നിറഞ്ഞ രൂപം ലഭിക്കും.
4. കറ്റാര്‍വാഴ-റോസ് പായ്ക്ക്
റോസാപ്പൂവിന്റെ ഇതളുകളും കറ്റാര്‍വാഴ ജെലും ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിയാല്‍ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തി സ്വാഭാവിക തിളക്കം നല്‍കും. മുഖക്കുരുവിനും പാടുകള്‍ക്കുമെതിരെ ഫലപ്രദമാണ്.
5. തൈരും റോസാപ്പൂവും ചേര്‍ന്ന പായ്ക്ക്
അരച്ച റോസാപ്പൂവിലേക്ക് ചൂടാക്കിയ തേനും തൈരും റോസ് വാട്ടറും ചേര്‍ത്ത് പായ്ക്ക് തയാറാക്കാം. 1520 മിനിറ്റിന് ശേഷം കഴുകിയാല്‍ സണ്‍ ടാന്‍ നീങ്ങി ചര്‍മത്തിന് പുതുമ നല്‍കും.