Latest News

മൂക്കുത്തി അണിയാറുണ്ടോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Malayalilife
മൂക്കുത്തി അണിയാറുണ്ടോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിയുന്ന ഒന്നാണ് മൂക്കൂത്തി . ആഭരണങ്ങളോട് പ്രിയമില്ലാത്തവര്‍ പോലും മൂക്കുത്തി ധരിക്കുന്നുണ്ട്. മൂക്കുത്തിയുടെ ഭംഗി അത്രമാത്രം ഏവരേയും സ്വാധീനിച്ചിരിക്കുന്നു.ഒരുകാലത്തെ താരം വെള്ളക്കല്ലുള്ള ചെറിയ മൂക്കുത്തികളായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങളെല്ലാം മാറി, ഫേഷന്‍ ലോകം മാറുന്നതിനനുസരിച്ച് മൂക്കുത്തിയലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. നാടന്‍ രീതിയെന്ന ചിന്താഗതി പാടെ ഇല്ലാതാക്കി കൊണ്ടാണ് മൂക്കുത്തികളുടെ ഡിസൈന്‍. പട്ട് പാവടയ്ക്കും, സെറ്റ് സാരിക്കും ഇട്ടിരുന്ന മൂക്കുത്തി ഇന്ന് ജീന്‍സിനും ടോപ്പിനും ഫേഷനായി മാറിക്കഴിഞ്ഞു. അതിനായി റിംഗ് പോലുള്ള മൂക്കുത്തികള്‍ ലഭ്യമാണ്.ഒരുകാലത്ത് ചെറിയ മൂക്കുകുത്തിയായിരുന്നു ഫാഷന്‍, എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് പ്രിയം വലിയതിനോടാണ്. വലിയ വളയം മോഡല്‍, ഡിസൈന്‍ കൂടുതലുള്ളവ, വ്യത്യസ്ഥമായ വര്‍ണങ്ങളിലുള്ളവ എല്ലാം പെണ്‍കുട്ടികളുടെ മനസ് മയക്കി കഴിഞ്ഞു. മൂക്ക് കുത്താന്‍ പേടിയുള്ളവര്‍ക്ക് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയും ലഭ്യമാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

മൂക്ക് കുത്തി പരിചയമുള്ള തട്ടാന്റെയടുത്ത് കുത്തുന്നതാണ് ഏറ്റവും നല്ലത്, നാഡീ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുത്താന്‍ അവര്‍ക്കറിയാം. ചില ഡോക്ടര്‍മാരും മൂക്കുകുത്തി കൊടുക്കുന്നുണ്ട്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ഷൂട്ട് ചെയ്യിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലുള്ള പരിചയവും വൃത്തിയും ഉറപ്പാക്കിയിട്ട് മാത്രം പോയാല്‍ മതി.-മൂക്ക് കുത്തിക്കഴിഞ്ഞ് സ്വര്‍ണം തന്നെ ഇടാന്‍ ശ്രദ്ധിക്കണം. മറ്റു ലോഹങ്ങള്‍ 70 ശതമാനം ആളുകള്‍ക്ക് അലര്‍ജിയോ ഇന്‍ഫെക്ഷനോ ഉണ്ടാക്കും. അസ്വസ്ഥതകള്‍ തോന്നിയാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല.-മൂക്ക് കുത്തിക്കഴിഞ്ഞാല്‍ കുത്തിയ ഭാഗം ഇടയ്ക്കിടയ്ക്ക് തൊട്ടു നോക്കുന്നത് ഒഴിവാക്കണം. തൊടുന്നതനുസരിച്ച് മുറിവുണങ്ങാന്‍ വൈകും. -മുറിവ് പൂര്‍ണമായി ഉണങ്ങാതെ മൂക്കുത്തി ഇളക്കി മാറ്റരുത്. മാറ്റിയാല്‍ മൂക്കിലിട്ട തുള വേഗം അടഞ്ഞുപോകും. 

Read more topics: # nose ring designs in gold for,# female
nose ring designs in gold for female

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES