Latest News

 മുരിങ്ങ  വീട്ടിലുണ്ടോ? മുടി പഴയതിലും സൂപ്പറായി വളരും 

Malayalilife
 മുരിങ്ങ  വീട്ടിലുണ്ടോ? മുടി പഴയതിലും സൂപ്പറായി വളരും 

നിങ്ങളുടെ തലയിലുള്ളതിനേക്കാള്‍ മുടി എപ്പോഴും നിലത്ത് കാണുന്നോ? എന്നാല്‍ അതൊരു സൂചനയാണ്. നിങ്ങള്‍ പതിയേ മുടി കൊഴിച്ചിലിലേക്കും അവിടെ നിന്ന് കഷണ്ടിയിലേക്കും മാറുന്നു എന്നതിന്റെ സൂചന.  മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അത് പൂര്‍ണ ഫലം നല്‍കുന്നുണ്ടോ എന്നതും ഉറപ്പ് വരുത്തേണ്ടതാണ്. 

അനിയന്ത്രിതമായി ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയും സമയവും ക്ഷമയും ഇക്കാര്യത്തില്‍ നിങ്ങള്‍ നല്‍കണം. മുടി കൊഴിച്ചില്‍ സ്ഥിരമായി ഉണ്ടാവുന്നത് പലപ്പോഴും തലയോട്ടിക്ക് തന്നെ പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ പരിഹാരം എപ്പോഴും തേടുന്നതിന് ശ്രദ്ധിക്കണം. 

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും വേണ്ടി നമുക്ക് ഇനി ചെറിയ ചില പരിഹാരം മുരിങ്ങയിലയില്‍ കാണാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം. തൊട്ടതിനും പിടിച്ചതിനും വഴക്ക്; വിവാഹമോചനത്തിന് വഴിവയ്ക്കുന്ന 7 കാരണങ്ങള്‍ മുടികൊഴിച്ചിലിന് മുരിങ്ങ ഇലകള്‍ പാചകത്തിന് മാത്രമാണ് മുരിങ്ങ ഉപയോഗിക്കുന്നത് എന്നൊരു ധാരണ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അതൊരു തെറ്റായ ധാരണയാണ്. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നത് ഇത്തരം മുരിങ്ങയിലയുടെ പ്രയോഗത്തിലൂടേയാണ്. കാരണം മുരിങ്ങയിലയില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. 

ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങയിലയില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പുതിയ കോശങ്ങളുടെ ഉത്പാദനത്തിനും ആരോഗ്യമുള്ള തലയോട്ടിക്കും സഹായിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്ന ഫാറ്റി ആസിഡുകളും മുരിങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

ഇതോടൊപ്പം തന്നെ ഈ ഇലകളില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യവും കരുത്തും നല്‍കുന്നു. മുരിങ്ങയിലയില്‍ നിങ്ങള്‍ക്ക് എപ്രകാരം മുടി സംരക്ഷണം സാധ്യമാവുന്നു എന്ന് നോക്കാം. എപ്രകാരം മുരിങ്ങയില മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാം എന്ന് നോക്കാം. 

മുരിങ്ങയില ഹെയര്‍മാസ്‌ക് മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി മുരിങ്ങ ഉപയോഗിക്കാം. മാസ്‌ക് ഉണ്ടാക്കാന്‍, ഫ്രഷ് മുരിങ്ങയില പൊടിച്ച് പേസ്റ്റാക്കി വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഇത് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പഴയതിലും കൂടുതല്‍ വീര്യത്തോടെ തിരിച്ചെടുക്കുന്നു. അത്രയധികം ഗുണം ആണ് മുരിങ്ങ നല്‍കുന്നത്. 

മുരിങ്ങയില എണ്ണ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് മുരിങ്ങ ഇല കൊണ്ടുള്ള എണ്ണ ഉപയോഗിക്കാവുന്നതാണ.് അതിന് വേണ്ടി എപ്രകാരം മുരിങ്ങയില ഉപയോഗിക്കാം എന്ന് നോക്കാം. എണ്ണ ഉണ്ടാക്കാന്‍, മുരിങ്ങയില പൊടി വെളിച്ചെണ്ണയില്‍ കലര്‍ത്തി നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിന് ശേഷം ഇത് ചെറിയ രീതിയില്‍ ചൂടാക്കുക. നല്ലതുപോലെ തണുത്ത ശേഷം ഇത് മുടിയില്‍ തേച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുക. രാത്രി മുഴുവന്‍ മുടിയില്‍ എണ്ണ പുരട്ടി രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. 

മുടി കൊഴിച്ചിലിന് അവസാനവാക്കാണ് പലപ്പോഴും മുരിങ്ങയില കൊണ്ട് തയ്യാറാക്കുന്ന ചായ. ഇത് തയ്യാറാക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം എന്നതില്‍ സംശയം വേണ്ട. മുരിങ്ങയിലകള്‍ വെള്ളത്തില്‍ തിളപ്പിച്ച് മിശ്രിതം തണുക്കാന്‍ അനുവദിക്കുക. ശേഷം മുടി ഷാംപൂ ചെയ്ത് കഴിഞ്ഞ് ഈ ചായ മുടിയില്‍ ഒഴിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റോളം ഇപ്രകാരം ചെയ്യാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും തിരിച്ച് പിടിക്കാം.

Read more topics: # മുരിങ്ങയില
moringa leaves to prevent hair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES