കൗമാരത്തിലെ മാനസിക ആരോഗ്യം; അറിഞ്ഞിരിക്കാം ഇവയെല്ലാം

Malayalilife
topbanner
 കൗമാരത്തിലെ മാനസിക ആരോഗ്യം; അറിഞ്ഞിരിക്കാം ഇവയെല്ലാം

ബാല്യത്തിന്റെ അവസാനത്തിലും കൗമാരത്തിലുമാണ് മാനസികാരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടാറ്. സാമൂഹ്യ കഴിവുകള്‍, പ്രശ്‌ന പരിഹാര ശേഷി, ആത്മവിശ്വാസം എന്നിവ ഉയര്‍ത്തുന്നതിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങളായ സ്വഭാവ വൈചിത്യം, ഉത്കണ്ഠ, മനോവ്യഥ, ക്രമരഹിതമായ ഭക്ഷണരീതി തുടങ്ങിയവ നിയന്ത്രിക്കാനാവും. ഇത്തരം പ്രശ്‌നങ്ങളാണ് സാധാരണ ലൈംഗിക പെരുമാറ്റം, ലഹരി ഉപയോഗം, അക്രമസ്വഭാവം എന്നിവയിലേക്ക് നയിക്കുന്നത്. ചെറുപ്പക്കാരുടെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ നല്‍കാനുമുള്ള അറിവും കഴിവും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ടാവണം. കൗണ്‍സലിങ്, കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, മനഃശാസ്ത്ര അധിഷ്ഠിത മരുന്നുകള്‍ എന്നിവയാണ് ചികിത്സാരീതികള്‍.

ലഹരിഉപയോഗം

നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ പുകയില, മദ്യം എന്നിവയുടെ ലഭ്യത നിയമം മൂലം നിയന്ത്രിക്കുന്നതും ഇവയുടെ ഉപഭോഗം കുറയ്ക്കാന്‍ വേണ്ട ഇടപടെലുകളും ആരോഗ്യ വികസനവും അത്യന്താപേക്ഷിതമാണ്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം, ഇതിനെതിരെയുള്ള സംഘശക്തി എന്നിവ വഴി കൗമാര പ്രായത്തിലെ ഈ ദുഷ്പ്രവണതയെ ആരോഗ്യപരമായി തടയാന്‍ കഴിയും.

അവിചാരിതമായ പരിക്ക്

റോഡപകടങ്ങളില്‍ തുടങ്ങിയ ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന അപകടങ്ങള്‍ സംഭവിക്കുന്നത് കുറയ്ക്കുവാനുള്ള ശ്രമം കൗമാര ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വേഗത കുറയ്ക്കാന്‍ വേഗത നിയന്ത്രണ സംവിധാനം ഇതിന് അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലത്തിന്‍റെ അവസാനത്തിലോ കൗമാരത്തിന്‍റെ തുടക്കത്തിലോ നിരവധി മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കാറുണ്ട്.

അക്രമം

അക്രമാസക്തമായ സ്വഭാവം കുറച്ചുകൊണ്ടുവരാന്‍ കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ജീവിതശേഷിയും സാമൂഹ്യ വികസനപദ്ധതികളും രൂപീകരിക്കേണ്ടിയിരിക്കുന്നു. അധ്യാപകരേയും രക്ഷകര്‍ത്താക്കളേയും പ്രശ്നപരിഹാരത്തിനും അക്രമരാഹിത്യ അച്ചടക്കം നടപ്പാക്കുന്നതിനും പ്രാപ്തരാക്കിയാല്‍ കൗമാര അക്രമങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയും. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യസംവിധാനങ്ങള്‍ അതില്‍ പെട്ടെന്ന് ഇടപെടണം; ഇതിന് ആരോഗ്യപ്രവര്‍ത്തകര്‍ തയത്വവും കഴിവും ഉള്ളവരാകണം. എങ്കില്‍ ലൈംഗികമായി ഉള്‍പ്പെടെയുള്ള അക്രമത്തിന് വിധേയരാകുന്ന കൗമാരക്കാര്‍ക്ക് ഫലപ്രദമായ ചികിത്സയും പരിപാലനവും ലഭ്യമാകും. നിലവിലുള്ള മനഃശാസ്ത്രപരവും സാമുഹ്യപരവുമായ സഹായങ്ങള്‍ കൗമാരക്കാര്‍ക്ക് അക്രമത്തില്‍നിന്നുമുണ്ടാകുന്ന ദീര്‍ഘകാല മാനസിക പ്രശ്നങ്ങളില്‍നിന്നും മുക്തമാകാനും ഇതേ അക്രമങ്ങള്‍ അവര്‍ പില്‍ക്കാലത്ത് ആവര്‍ത്തിക്കുന്നത് കുറച്ചുകൊണ്ടുവരുവാനും ഉപകരിക്കും.

  • സീറ്റ്‌ബെല്‍റ്റും (ഹെല്‍മറ്റും) ഉപയോഗിച്ചുള്ള വണ്ടിയോടിക്കല്‍, മദ്യമോ മയക്കുമരുന്നുകളോ ഉപയോഗിച്ചുള്ള ഡ്രൈവിങ് നിരുത്സാഹപ്പെടുത്തല്‍ ‏ എന്നിവയ്ക്ക് നിയമനിര്‍മാണവും ബോധവല്‍ക്കരണവും ഉണ്ടാകണം.
  • ഇത്തരം വണ്ടിയോടിക്കലിന് ബദലായി സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പൊതു ഗതാഗത സംവിധാനം ശക്തമാക്കുക.
  • കൗമാരക്കാരെയും കുട്ടികളെയും മുങ്ങിമരണം, തീപ്പൊള്ളല്‍, വീഴ്ചകള്‍ എന്നിവയില്‍നിന്ന് രക്ഷിക്കാവുന്ന വിധം ചുറ്റുവട്ടങ്ങള്‍ വളരെ സുരക്ഷിതമാക്കിവയ്ക്കണം. ആര്‍‌ക്കെങ്കിലും അപകടം സംഭവിച്ചാല്‍ ഫലപ്രദമായ പരിചരണത്തിന് യഥാസമയം അവസരമുണ്ടാക്കിയാല്‍ ജീവിതം രക്ഷിക്കാനാവും.

പോഷകാഹാരം

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്‍റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്‍റെ സാമൂഹികമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു. ഇത് ഏറ്റവും അധികം തടയാന്‍ കഴിയുന്നത് കുട്ടിക്കാലത്താണ്. എങ്കിലും കൗമാരപ്രായത്തിലും പോഷകാഹാരമുള്ള ഭക്ഷണം കൊടുത്ത് ഇത് ഉയര്‍ത്താം. കൗമാര പെണ്‍കുട്ടികളില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകാഹാര പ്രശ്നങ്ങളില്‍ ഒന്ന് അനീമിയ ആണ്. നേരത്തേയുള്ള ഗര്‍ഭ കാരണം, ഗര്‍ഭം ആകുന്നതിനുമുമ്പ് പോഷകാഹാരം ആവശ്യത്തിന് ലഭിക്കുക എന്നിവ മൂലം അമ്മയുടെയും കുഞ്ഞിന്‍റെയും മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. വരുംതലമുറയിലേക്ക് പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന ദൂഷ്യങ്ങളെ ഇല്ലാതാക്കാനും ഇതുപകരിക്കും.

പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുക, മൈക്രോ ന്യൂട്രിയന്‍റ് ആഹാരം നല്‍കുക എന്നിവയെല്ലാം രോഗബാധയെ നിയന്ത്രിക്കാന്‍ ഉപകരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും രൂപീകരിക്കാനുള്ള മികച്ച കാലമാണ് കൗമാരം. ഇത് ശാരീരികവും മനഃശാസ്ത്രപരവുമായ നേട്ടങ്ങളുണ്ടാക്കും. മാത്രമല്ല, ചെറുപ്പകാലത്ത് പോഷാകാഹാര സംബന്ധ മാരക രോഗങ്ങളില്‍നിന്ന് മുക്തമാക്കാനും ഇതുപകരിക്കും. ആരോഗ്യപരമായ ജീവിതരീതികള്‍ ശീലിക്കുന്നതുമൂലം ഇപ്പോള്‍ വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊണ്ണത്തടി നിയന്ത്രിക്കാനും കഴിയും.

Read more topics: # mental health,# adolescent age,# problems,#
mental health in adolescent age problems

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES