Latest News

എങ്ങനെ മുടി ചീകണം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
എങ്ങനെ മുടി ചീകണം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്.

ആദ്യമായി വേണ്ടത് മുടിയ്ക്കു ചേര്‍ന്ന ചീപ്പുപയോഗിക്കുകയെന്നതാണ്. വല്ലാതെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. എന്നാല്‍ വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്‍പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കാം. ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. 

മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുക. എന്നാല്‍ ജട പിടിച്ച മുടിയാണെങ്കില്‍ ജട വേര്‍പെടുത്തിയ ശേഷം മാത്രം മുടി ചീകുക. ചുരുണ്ട മുടി പെട്ടെന്നു ജട പിടിക്കാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ഇത്തരം മുടി കുറേശെ വീതമെടുത്ത് ചീകുന്നതായിരിക്കും നല്ലത്. നനഞ്ഞ മുടി യാതൊരു കാരണവശാലും ചീകരുത്. ഇത് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും കാരണമാകും. പുരുഷന്മാര്‍ മിക്കവാറും പുറകിലോട്ട് മുടി ചീകുന്നവരാണ്. എന്നാല്‍ അടുപ്പിച്ച് ഇങ്ങനെ ചീകുന്നത് കഷണ്ടിയുണ്ടാകാന്‍ കാരണമാകും. ചീപ്പ് തലയോടില്‍ വല്ലാതെ അമര്‍ത്തുകയും ചെയ്യരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും. ഇതുപോലെ മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പുപയോഗിക്കുകയും ചെയ്യരുത്.

Read more topics: # lifestyle,# how to comb,# hair,# tips
lifestyle,how to comb,hair,tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES