Latest News

സ്വപ്‌നസ്ഖലനം രോഗലക്ഷണമോ? അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍ 

Malayalilife
സ്വപ്‌നസ്ഖലനം രോഗലക്ഷണമോ? അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍ 

സ്വപ്നസ്ഖലനം എന്നത് ഉറക്കത്തില്‍ ലൈംഗികബന്ധം കൂടാതെ സ്വന്തം അറിവോടെയല്ലാതെ അല്ലാതെ ശുക്ലം പുറത്ത് വരുന്ന അവസ്ഥയാണ്. നൈറ്റ് ഫാള്‍ എന്നും, ഈറന്‍ സ്വപ്നം എന്നുമൊക്കെ സ്വപ്ന സ്ഖലനത്തെ വിളിക്കാറുണ്ട്. ശരീരത്തില്‍ അമിതമായുള്ള ബീജത്തെ ഉറക്കത്തിനിടെ പുറന്തള്ളുന്ന പ്രത്യുദ്പാദന വ്യവസ്ഥയുടെ ഒരു പ്രവര്‍ത്തനമാണിത്. കൗമാരക്കാരുടെ ലൈംഗികമായ പക്വതയിലേക്കുള്ള വളര്‍ച്ചയുടെ ഒരു സാക്ഷ്യം കൂടിയായി സ്വപ്‌നസ്ഖനത്തെ വിശേഷിപ്പിക്കാം

കാരണങ്ങള്‍

ബിജത്തിന്റെ അളവ് അമിതമായി കെട്ടിക്കിടക്കുന്നതാണ് സ്വപ്‌നസ്ഖലനത്തിന് കാരണമായി മാറുന്നത്. കൗമാര പ്രായത്തിലുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും സ്വപ്‌നസ്ഖലനം സംഭവിക്കണമെന്നില്ല.കൗമാരക്കാരയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ അനുഭവം ഉണ്ടാകുമെങഅകിലും ഇത് സാധാരണമായി കണ്ടുവരുന്നത് ആണ്‍കുട്ടികൡലാണ്. ഇത് സംഭവിക്കുന്നത് എന്തെങ്കിലും തകരാറായി കണക്കാക്കേണ്ടതുമില്ല. പെണ്‍കുട്ടികള്‍ക്കിത് സംഭവിക്കുമ്പോള്‍ സ്വപ്നത്തിനിടെ വളരെ അനുഭൂതി ലഭിക്കും. പക്ഷേ ആണ്‍കുട്ടികള്‍ക്കുള്ളത് പോലെ പെണ്‍കുട്ടികള്‍ക്ക് ഇടക്കിടെ ഇത് സംഭവിക്കാറില്ല.

സ്വപ്‌നത്തിലുണ്ടാകുന്ന ചില മധുരമുള്ള അനുഭവങ്ങളാണ് പലപ്പോഴും സ്വപ്‌നസ്ഖലനത്തിലേക്ക് നയിക്കപ്പെടുന്നത്. ബിജത്തിന്റെ അളവ് കൂടുമ്പോള്‍ തലച്ചോര്‍ തന്നെ ഒ്ാട്ടോമാറ്റിക്കായി നടത്തപ്പെടുന്ന ഒരു മെക്കാനിസമായി ഇതിനെ കണ്ടാല്‍ മതി. കണ്ടുപോയ പല കാര്യങ്ങളോ. സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങളോ ആകാം സ്വപ്‌നസ്ഖലനത്തില്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ സ്ഖലനം സംഭവിച്ചാല്‍ എഴുന്നേറ്റ് സോപ്പ് ഉപയോഗിച്ച് ലൈംഗികാവയവം വൃത്തിയാക്കുക. നിങ്ങള്‍ പരിച്ഛേദനം നടത്തിയിട്ടില്ലെങ്കില്‍ അഗ്രചര്‍മ്മത്തിന്റെ ഉള്‍ഭാഗവും വൃത്തിയാക്കണം.

മാനസിക കാരണങ്ങളാല്‍ ആരോഗ്യത്തെ ഇത് ബാധിക്കും. അത് മാനസിക നിലയിലുള്ള മാറ്റം, ദേഷ്യം, കോപം എന്നിവയ്ക്ക് കാരണമാകും.ബീജത്തിന്റെ അളവ് കുറയുന്നത് പ്രത്യുദ്പാദന ശേഷിയെ ബാധിക്കും.ഇത് ഒരു വ്യക്തിക്ക് ലജ്ജയുണ്ടാക്കുന്ന തരത്തില്‍ ശുക്ലമില്ലായ്മ, അസമയത്തുള്ള ശുക്ലസ്രാവം, ബലക്കുറവ്, ശുക്ലം നഷ്ടമാകല്‍ എന്നിവ സംഭവിക്കാം.

കര്‍പ്പൂരതുളസി/ഹെര്‍ബല്‍ ടീ

കിടക്കാന്‍ പോകുന്നതിന് മുമ്പായി ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ കര്‍പ്പൂരതുളസി ചായ കുടിക്കുക. ഇത് ലൈംഗിക സ്വപ്നങ്ങള്‍ വഴിയുള്ള സ്വപ്നസ്ഖലനം അവസാനിപ്പിക്കാനും, ശുക്ലസ്രാവം തടയാനും സഹായിക്കും.

യോഗര്‍ട്ട് അല്ലെങ്കില്‍ തൈര് കഴിക്കുന്നത് സ്വപ്ന സ്ഖലത്തിനുള്ള മികച്ച പരിഹാരമാണ്. ദിവസം രണ്ടോ മൂന്നോ കപ്പ് തൈര് കഴിക്കുന്നത് സ്വപ്നസ്ഖലനത്തിന്റെ തവണകള്‍ കുറയ്ക്കുകയും, ശാന്തമായ ഉറക്കവും നല്കും. തൈരില്‍ അടങ്ങിയിരിക്കുന്ന മിനറലുകള്‍ കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന ഘടകം അവയവത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും, ഉദ്ധാരണവും ശുക്ലോത്പാദനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് രണ്ട് അല്ലി വെളുത്തുള്ളി വിഴുങ്ങുകയും അല്പം വെള്ളം കുടിക്കുകയും ചെയ്യുക.

വാഴപ്പഴത്തിലെ പൊട്ടാസ്യവും, ബ്രോമലെയ്ന്‍ എന്‍സൈമും പരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇവ പുരുഷന്മാര്‍ക്ക് കരുത്ത് നല്കാന്‍ ഉത്തമമാണ്. ദിവസവും അര കപ്പ് തിളപ്പിച്ച പാലും രണ്ട് പഴവും വീതം മൂന്ന് മാസത്തേക്ക് കഴിക്കുക. ഇത് ശാരീരിക ബലഹീനതകള്‍ അകറ്റാന്‍ സഹായിക്കും.

സിട്രുലൈന്‍ എന്ന ഫൈറ്റോ-ന്യൂട്രിയന്റ് ധാരാളമായി അടങ്ങിയതാണ് തണ്ണിമത്തങ്ങ. ഇത് നൈട്രിക് ഒക്‌സൈഡുമായി പ്രവര്‍ത്തിച്ച് റിലാക്‌സ് ചെയ്യുകയും രക്തക്കുഴലുകളെ വികസിപ്പിച്ച് അവയവത്തിന് കൂടുതല്‍ ദൃഡത നല്കും വിധം രക്തം എത്തിക്കുകയും ചെയ്യും.
സ്വപ്നസ്ഖലനം തടയാന്‍ ഉത്തമമായ ഒന്നാണ് ഉലുവ. സ്വപ്നസ്ഖലനം തുടര്‍ച്ചയായി അനുഭവപ്പെടുന്നവര്‍ ഉറങ്ങാന്‍ കിടക്കുന്നതിന് 30 മിനുട്ട് മുമ്പ് ഉലുവ സത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. മികച്ച ദഹനത്തിനും ഉലുവ ഫലപ്രദമാണ്


വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ നെല്ലിക്ക ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ശക്തമായ ഈ ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുദ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 10 മില്ലി നെല്ലിക്ക നീരും 5 ഗ്രാം തേനും 1 ഗ്രാം മഞ്ഞള്‍ പൊടിയും കലര്‍ത്തി ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുക.

ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് മാതളനാരങ്ങ. ഇതിലെ ആന്റി ഓക്‌സിഡന്റുകളുടെ അളവ് ഗ്രീന്‍ ടീയിലുളളതിനേക്കാള്‍ കൂടുതലാണ്. ഇവ ശരീരത്തിലെ സ്വതന്ത്രമൂലകങ്ങളെ ചെറുക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാതളനാരങ്ങ പതിവായി കഴിക്കുന്നത് ധമനികളില്‍ കറ പിടിക്കുന്നത് തടയുകയും രക്തയോട്ടം സുഗമമാക്കുകയും, ധമനികളെ വികസിപ്പിക്കുകയും ചെയ്യും. ഇത് അവയവത്തിന് ആവശ്യമായ തോതില്‍ രക്തം ലഭിക്കാന്‍ സഹായിക്കും

Read more topics: # how to stop wet dreams
how to stop wet dreams

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES