പ്രായഭേനമന്യേ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കാലുവേദന. പ്രായമായതിന്റെ ഒരു പ്രധാന ലക്ഷണമായി കരുതിയിരുന്ന കാലുവേദന ഇപ്പോള്‍ ആധുനിക ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍ ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയ കാരണങ്ങളാല്‍ നമ്മളില്‍ പലരും നേരിടുന്നു .സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍ക്കെട്ട്, നട്ടെല്ലിന്റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങി കാല്‍വേദനയ്ക്കുള്ള കാരണങ്ങള്‍ നിരവധിയാണ് .
കാരണങ്ങള്‍ പലത്
കാല് വേദനയുടെ കാരണങ്ങള്‍ പലതാണ്. മുറിവുമൂലമുണ്ടാകുന്ന വേദനയോ കഴപ്പോ അണെങ്കില്‍ മാത്രമേ നമ്മള്‍ വൈദ്യസഹായം തേടാറുളളു. കാല് വേദന പലര്‍ക്കും പലരീതിയിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് രാത്രികാലങ്ങളില്‍ മാത്രമായിരിക്കും വേദന, മറ്റുചിലര്‍ക്ക് പകല്‍ സമയങ്ങളിലായിരിക്കും അനുഭവപ്പെടുന്നത്. ചിലരില്‍ പകല്‍ സമയങ്ങളില്‍ വേദന കാണുകയും രാത്രിയാകുമ്പോള്‍ അത് കഠിനമാകുകയും ചെയ്യും. ചിലരില്‍ വിട്ടുവിട്ടായിരിക്കും വേദന.ഇടുപ്പിനു താഴേക്കു കാല്‍പത്തിവരെയുളള ഭാഗങ്ങളിലെ വേദനയോ, കഴപ്പോ, തരിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുകതന്നെ ചെയ്യണം. കാലിലെ പേശികള്‍ക്കും ഞരമ്പുകള്‍ക്കുമുണ്ടാകുന്ന ക്ഷതങ്ങളാണ് ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നത്. കാലിലേക്കുളള രക്ത ഓട്ടം കുറയുന്നതും ഒരു പ്രധാന കാരണമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിട്ടുളള അപകടങ്ങളിലുണ്ടാകുന്ന ക്ഷതങ്ങള്‍ പില്‍ക്കാലത്ത് കാലിലേക്ക് വേദനയും തരിപ്പുമായി അനുഭവപ്പെടാറുണ്ട്. അമിത ശരീരഭാരമുളളവര്‍ക്കും കാലുവേദന വരാം. അങ്ങനെയുളളവര്‍ക്ക് കാല്‍മുട്ട് വേദനയായിരിക്കും കൂടുതല്‍.കാലുവേദന അമിതമായി കണ്ടുവരുന്നത് സന്ധിവാതമുളളവരിലാണ്. സന്ധിവാതമുളളവര്‍ക്ക് സന്ധികള്‍ ഉറപ്പിച്ച് ചവിട്ടാന്‍ സാധിക്കുകയില്ല. രാവിലെ ഉറക്കം എണീക്കുമ്പോഴാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന അവസ്ഥ സന്ധികളില്‍ വേദനയും നീരും സൃഷ്ടിക്കാറുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ ചികിത്സിച്ചാല്‍ നീര്‍വീക്കവും വേദനയും കുറയും.രോഗിയുടെ ജോലികൂടി പരിഗണിച്ചുവേണം കാലുവേദനയുടെ ചികിത്സാരീതി തീരുമാനിക്കാന്‍. അധികനേരം നിന്ന് ജോലി ചെയ്യുന്നവരിലും അമിതഭാരം ചുമക്കുന്നവരിലും സന്ധിയെ ചുറ്റി സംരക്ഷിക്കുന്ന ലിഗ്മെന്റുകള്‍ക്ക് തകരാറുണ്ടാകാം. ശരീരത്തില്‍ കാത്സ്യം കുറയുന്നതും ഇതിന് കാരണമാണ്.
ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കുക
വിരലുകളിലുണ്ടാവുന്ന തരിപ്പ്
പാദത്തിന്റെ വിരലുകളില്‍ ഉണ്ടാവുന്ന തരിപ്പ് പലപ്പോഴും പ്രമേഹത്തിന്റെ തുടക്കമാണ്. ടൈപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം.
കാല്‍ വിണ്ടു കീറുന്നുവോ
കാല്‍ വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്. കാരണം തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് കാല്‍ വിണ്ടു കീറുന്ന ലക്ഷണം.
നഖങ്ങളിലെ വരകള്‍
പലരും നഖങ്ങളില്‍ വരുന്ന മാറ്റങ്ങളേയും ശ്രദ്ധിക്കാതെ വിടുന്നു. നഖങ്ങളില്‍ കറുത്ത കുത്തോ വരകളോ കാണുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. മെലനോമ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുന്നോടിയാണ് ഇത്. വിറ്റാമിന്റെ അഭാവം ശരീരത്തിലുണ്ടെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവാം.
സന്ധികളിലെ വേദന
കാല്‍ എന്ന് പറയുമ്പോള്‍ പാദം മാത്രമല്ല ഉള്‍പ്പെടുന്നത്. സന്ധികളില്‍ ഉണ്ടാവുന്ന വേദനയും ശ്രദ്ധിക്കേണ്ടതാണ്. കാലിലെ സന്ധികളിലും പേശികളിലും ഇത്തരം വേദന ഗുരുതരമാകുന്നുണ്ടെങ്കില്‍ അത് റുമാറ്റാഡോയ് ആര്‍ത്രൈറ്റിസ് ആവാം എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിരലിന്റെ അറ്റം പൊട്ടുക
വിരലിനറ്റം പൊട്ടുന്നത് ചിലരില്‍ യാതൊരു കാരണവും ഇല്ലാതെ വിരലിന്റെ അറ്റങ്ങള്‍ പൊട്ടി മുറിവാകാറുണ്ട് എന്നാല്‍ ഇത് ശരീരം കാണിക്കുന്ന മറ്റൊരു ലക്ഷണമാണ്. ശരീരത്തിന്റെ രക്തചംക്രമണ വ്യവസ്ഥയിലും നാഡീവ്യവസ്ഥയിലും വ്യതിയാനം സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
രാവിലെയുള്ള കാല്‍വേദന
രാവിലെയുള്ള കാല്‍വേദന എന്നും രാവിലെയുള്ള കാല്‍വേദനയാണ് മറ്റൊരു പ്രശ്‌നം. കാല്‍ വേദന സ്ഥിരമായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടെങ്കില്‍ അതിന്റെയര്‍ത്ഥം പക്ഷാഘാത സാധ്യത കൂടുതലാണ് എന്നതാണ്. അതുകൊണ്ട് തന്നെ ഈ വേദന സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതുമാണ്.
ഗര്‍ഭിണികളിലെ കാലുവേദന
സ്ത്രീകള്‍ക്ക് പ്രത്യേക കുതലും പരിചരണവും വേണ്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഈ കാലഘട്ടത്തില്‍ പലതരത്തിലുള്ള പരിണാമങ്ങളും വേദനകളും ശരീരത്തില്‍ സംഭവിക്കുന്നു. ഗര്‍ഭിണികളില്‍ ഈ സമയത്ത് കാലുവേദന രൂപപ്പെടും. ഗര്‍ഭകാലത്ത് ഗര്‍ഭകാലത്ത് മസില്‍ കയറുന്നതും ശരീരഭാരം കൂടുന്നതും സാധാരണമാണ്. കാലുവേദനയുടെ കാരണങ്ങളിലൊന്ന് ശരീരഭാരം വര്‍ധിക്കുന്നതാണ്. കാലുവേദന വര്‍ധിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.ഗര്‍ഭിണികള്‍ ഹൈഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കിടക്കും മുമ്പ് കാല്‍ ചുടുവെള്ളത്തില്‍ ഇറക്കി വയ്ക്കുന്നത് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും കാലുവേദന കുറയ്ക്കുകയും ചെയ്യും.
കടകളിലെ വ്യാജ ചപ്പാത്തികള്‍ സൂക്ഷിക്കുക. മലര്‍ന്നു കിടക്കുന്നത് കാലുവേദന കൂട്ടും. ഇടതുവശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതു കാലുവേദന കുറയ്ക്കാന്‍ നല്ലതാണ്. കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇരുന്നാല്‍ കാലില്‍ രക്തപ്രവാഹം വര്‍ധിക്കുകയും കാലുവേദന കൂടുകയും ചെയ്യും. അധികം കൊഴുപ്പില്ലാത്ത പാല്‍, ചീസ്, ബ്രൊക്കോളി എന്നിവ ധാരാളം കഴിക്കുക
കാലുവേദന കുറയ്ക്കാനുളള ചില പോം വഴികള്‍
തണുപ്പ് വയ്ക്കുക
കടുത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കാലുവേദന അനുഭവപ്പെടാറുണ്ട്.കോള്‍ഡ് കമ്പ്രെസ്/ തണുപ്പ് വയ്ക്കുമ്പോള്‍ കാലിലെ നീര്‍ക്കെട്ടും വേദനയും കുറയും. കുറച്ചു ഐസ് ക്യൂബുകള്‍ ഒരു തുണിയില്‍ പൊതിഞ്ഞു വേദനയുള്ള ഭാഗത്തു 10 -15 മിനിറ്റ് വയ്ക്കുക.ദിവസത്തില്‍ പല തവണ ഇത് ചെയ്യുക.
മസാജ്
കാലുകള്‍ മസ്സാജ് ചെയ്യുന്നത് പേശികളുടെ ക്ഷതം പരിഹരിക്കാന്‍ വളരെ ഫലപ്രദമാണ്.ഇത് കാലിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ചൂടുള്ള വെളിച്ചെണ്ണയോ കടുകെണ്ണയോ പ്രശ്നമുള്ള ഭാഗത്തു തടവുന്നതും നല്ലതാണ്.ദിവസം 3 തവണ 10 മിനിറ്റ് കാല് മസ്സാജ് ചെയുക.
മഞ്ഞള്‍
ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവവുമുള്ള മഞ്ഞള്‍ കാലുവേദനയ്ക്ക് മികച്ച ഒരു വീട്ടുവൈദ്യമാണ്. ഒരു സ്പൂണ്‍ മഞ്ഞള്‍ ചെറു ചൂടുള്ള എള്ളെണ്ണയില്‍ ചേര്‍ത്ത് കുഴയ്ക്കുക.ഇത് പ്രശ്നമുള്ള ഭാഗത്തു പുരട്ടി 30 മിനിറ്റ് വയ്ക്കുക. ദിവസവും രണ്ടു പ്രാവശ്യം ഇത് ചെയ്യുക.
ആപ്പിള്‍ സൈഡര്‍ വിനാഗിരി
ഇത് കാലുവേദനയ്ക്ക് മികച്ച ഒരു പരിഹാരമാണ്.ഇതിലെ ആല്‍ക്കലൈന്‍ സ്വഭാവം രക്തത്തിലെ യൂറിക്കാസിഡ് അലിയിക്കാന്‍ സഹായിക്കും. രണ്ടു കപ്പ് പച്ച ആപ്പിള്‍ സൈഡര്‍ വിനാഗിരി ബാത് ടബ്ബില്‍ ഒഴിച്ച് 30 മിനിറ്റ് കാല് മുക്കിവയ്ക്കുക.
എപ്‌സം സാള്‍ട്ട്
എപ്‌സം ഉപ്പില്‍ ശരീരത്തിലെ നാഡീകോശങ്ങളെ നിയന്ത്രിക്കാനാവശ്യമായ മഗ്‌നീഷ്യം എന്ന ഒരു പ്രധാന ഇലക്ട്രോലൈറ്റ് അടങ്ങിയിരിക്കുന്നു.ഇത് പേശികള്‍ക്ക് വിശ്രമം നല്‍കി കാലുവേദന കുറയ്ക്കുന്നു. അരക്കപ്പ് എപ്‌സം ഉപ്പ് ചൂടുള്ള ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ചേര്‍ക്കുക.15 മിനിറ്റ് കാല് മുക്കി വയ്ക്കുക.ആഴ്ചയില്‍ 3 പ്രാവശ്യം ഇത് ചെയ്യുക.
ചെറി ജ്യൂസ്
ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവമുള്ള ചെറി ജ്യൂസിന് പേശികളുടെ ചെറിയ പരിക്കുകള്‍ ഭേദമാക്കാനും അങ്ങനെ വേദന കുറയ്ക്കാനും സാധിക്കും. ഒരു കപ്പ് ചെറി ജ്യൂസ് ദിവസം കുടിക്കുകയോ ഒരു കൈപ്പിടി ചെറി ദിവസവും കഴിക്കുകയോ ചെയ്യുക.
ഇഞ്ചി
ഇഞ്ചിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവം കാലുവേദനയും വീക്കവും കുറയ്ക്കുകയും രക്തപ്രവാഹം കൂട്ടുകയും ചെയ്യുന്നു.ദിവസം 3 പ്രാവശ്യം ഇഞ്ചി ചായ കുടിക്കുക.
നാരങ്ങ
ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ നാരങ്ങ കാലുവേദനയ്ക്ക് മികച്ചതാണ്. ഒരു നാരങ്ങയും കുറച്ചു തേനും ചേര്‍ത്ത് ചെറു ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്തു ദിവസവും 3 പ്രാവശ്യം കുടിക്കുക.