Latest News

മുടിക്ക് തിളക്കം നല്‍കാനും കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയെ സംരക്ഷിക്കാനും സഹായിക്കുന്ന ചില നാടന്‍ മാര്‍ഗ്ഗങ്ങള്‍ 

Malayalilife
topbanner
മുടിക്ക് തിളക്കം നല്‍കാനും കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയെ സംരക്ഷിക്കാനും സഹായിക്കുന്ന ചില നാടന്‍ മാര്‍ഗ്ഗങ്ങള്‍ 

റപ്പുള്ള നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യം ശ്രദ്ധിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കാറുണ്ട്.

മുടിയില്‍ പഴം തേക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കും എന്ന് നിങ്ങള്‍ക്കറിയുമോ? മുടിയുടെ ആരോഗ്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് പഴം എന്ന കാര്യം മറക്കേണ്ടതില്ല. മുടിയില്‍ നല്ലതു പോലെ പഴുത്ത പഴം തേച്ച് പിടിപ്പിച്ച് ചീത്ത മുടിയെ ഇല്ലാതാക്കാം. പഴത്തിലുള്ള പൊട്ടാസ്യം വിറ്റാമിന്‍ എന്നിവ കൊണ്ട് മുടിയെ സംരക്ഷിക്കാം. മുടിക്ക് കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കരുത്തിനും പഴം തന്നെയാണ് മികച്ചത്.

ആരോഗ്യസംരക്ഷണത്തിന് കട്ടന്‍ചായ നല്ലൊരു പരിഹാരമാണ്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളേയും നമ്മളില്‍ നിന്ന് ഇല്ലാതാക്കുന്നു. മുടിയുടെ ആരോഗ്യത്തിനും കട്ടന്‍ചായയാണ് മറ്റൊരു പ്രതിവിധി. വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ കരുത്തിന് വളരെയധികം സഹായിക്കുന്നുണ്ട് കട്ടന്‍ ചായ.

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായമായ ഒന്നാണ് മുട്ട. മുട്ട കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. നിരവധി തവണ നമ്മള്‍ കേട്ട് ശീലിച്ച ഒന്നാണ് മുട്ട കൊണ്ടുള്ള മുടി സംരക്ഷണം. മുട്ട മുടിയെ കരുത്തുള്ളതും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മുട്ട ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഇത് മുടിക്ക് നല്ല കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കറ്റാര്‍ വാഴ മുടിയുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും കറ്റാര്‍ വാഴ തയ്യാറാവില്ല. ഇതിലുള്ള വിറ്റാമിന്‍ ഇയും വിറ്റാമിന്‍ സിയും തന്നെയാണ് ഏറ്റവും ഫലപ്രദമായി മുടിയെ സംരക്ഷിക്കുന്നത്.

മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. ഒലീവ് ഓയില്‍ മുടിയുടെ ഏത് പ്രശ്നത്തിനും പരിഹാരമാണ്. നിരവധി ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. മാത്രമല്ല വിറ്റാമിന്‍ ഇ മുടി വേരുകളെ ബലമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.

മുടിക്ക് കരുത്തും തിളക്കവും നല്‍കാന്‍ ഇതിലും നല്ലൊരു പരിഹാരമില്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വില്ലനാണ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. തേന്‍ പുരട്ടിയാല്‍ മുടി നരക്കും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ശുദ്ധമായ തേനില്‍ വെള്ളം ചേര്‍ത്ത് പുരട്ടിയാല്‍ ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും ബലവും നല്‍കുന്നു.

how-to protect-our-hair-in-nature-way

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES