പാദങ്ങള്‍ വിണ്ട്കീറുന്നത് മിക്കവര്‍ക്കും വരുന്ന ഒരു പ്രശ്‌നമാണ്.പ്രധാന കാരണമായി എടുത്തു പറയാന്‍ സാധിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ചയാണ്. ഇത് കാരണം ചര്‍മത്തിന്റെ കട്ടി വര്‍ധിക്കുന്നു.പാദങ്ങള്‍ ഭാരം താങ്ങുമ്പോള്‍ കാല്‍വെള്ളയിലെ കട്ടികൂടിയ ചര്‍മം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. കൂടാതെ കാല്‍വെള്ളയുടെ നിറം മഞ്ഞകലര്‍ന്നതോ ബ്രൗണ്‍ നിറമായോ മാറുന്നു ഇതും കാല്‍ വിണ്ട് കീറുന്നതിന്റെ തുടര്‍ച്ചയാണ്. തുടക്കത്തില്‍ വിണ്ട് കീറുന്നതിന്റെ ആഴം കുറഞ്ഞവയാണെങ്കില്‍ പിന്നീടതിന്റെ ആഴം വര്‍ധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോള്‍ വിണ്ടുകീറിയ പാദത്തില്‍നിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലില്‍ അണുബാധ ഉണ്ടാവുകയും അതില്‍ പഴുപ്പ് നിറയുകയും ചെയ്യും.
വിണ്ടു കീറുന്നതിന്റെ പ്രധാനപ്പെട്ടഘടകങ്ങള്‍ പലതാണ്്.അമിതഭാരം ആണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തുടര്‍ച്ചയായി നിന്നുകൊണ്ടു ജോലിചെയ്യുക എന്നത് രണ്ടാമത്തതായി വരും. പലരുടെയും ജോലിയുടെ സ്വഭാവം അനുസരിച്ച് ആയിരിക്കും ഇത്തരം കാര്യങ്ങള്‍
നഗ്‌നപാദരായി നടക്കല്‍ ഒരു കാരണമാണ്.പാദം മുഴുവനായി പൊതിയാത്ത പാദരക്ഷകള്‍ ഉപയോഗിക്കുന്നതുമൂലം ചില പ്രത്യേക ചര്‍മ്മരോഗങ്ങളുള്ളവരില്‍ പാദം വിണ്ടുകീറല്‍ സാധാരണമാണ്.
എട്ടോപ്പിക് ഡെര്‍മറ്റൈറ്റിസ് ,ജുവനൈല്‍ പ്ലാന്റാര്‍ ഡെര്‍മറ്റോസസ് ,സോറിയാസിസ് ,പ്ലാന്റാര്‍ കെരാറ്റോഡെര്‍മ ,പ്രമേഹം ഹൈപോതൈറോയിഡിസം. എന്നിവയാണ് ആ രോഗങ്ങള്‍
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സകളുണ്ട്. പാദങ്ങള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുക. അണുബാധയുണ്ടെങ്കില്‍ ആന്റീബയോട്ടിക്കുകള്‍ ഉപയോഗിക്കുക.പാദം വിണ്ടുകീറലിന് ധാരാളം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. യൂറിയ, ലാക്ടിക് ആസിഡ്, സാലിബിലിക് ആസിഡ് എന്നിവ ഇവയില്‍ ചിലതാണ്. എന്നിവ ഉപയോഗിക്കാം.പാദചര്‍മത്തിന്റെ കട്ടിയനുസരിച്ച് ഉപോഗിക്കേണ്ട ലേപനത്തിന്റെ വീര്യം വ്യത്യാസപ്പെട്ടിരിക്കും ആ കാര്യങ്ങള്‍ അനുലസരിച്ചാണ് ചെയ്യേണ്ടത്. ഉപ്പുചേര്‍ത്ത തണുത്തവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നതു നല്ലതാണ്.
ച്‌ല വഴികള്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാം.വരണ്ട ചര്‍മ്മമുള്ളവര്‍ എന്നും രാത്രി തണുത്ത വെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നത് നല്ലതാണ്.അതിനു ശേഷം എണ്ണമയം പ്രധാനംചെയ്യുന്ന ലേപനങ്ങള്‍ പുരട്ടണം.ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം എന്നതാണ് ഏറ്റവും ആവശ്യം.എല്ലാദിവസവും രാത്രി കാലുകളില്‍ വ്രണങ്ങളോ, അണുബാധയോ ഉണ്ടാവുന്നുണ്ടോ എന്നു പരിശോധിക്കണം.ശരീരഭാരം നിയന്ത്രിക്കണം ്ഇത്തരം കാര്യങ്ങള്‍ ചെയ്തു വന്നാല്‍ തന്നെ ഒരു പരിചിവരെ ഈ അസുഖത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.
വിവരങ്ങള്‍
ഡോ. ജയേഷ് പി.
സ്‌കിന്‍ സ്‌പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂര്‍