Latest News

ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്‌ച്ചോളൂ ! ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Malayalilife
ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്‌ച്ചോളൂ ! ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അടുക്കളയില്‍ നാം നിത്യേനെ  ഉപയോഗിക്കുന്ന സാധനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് ഫ്രിഡ്ജ് . പഴങ്ങളും പച്ചക്കറികളുമുള്‍പ്പടെ നിരവധി സാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനൊരു ഇടം . എന്നാല്‍ ഇവ സൂക്ഷിക്കുന്ന ഇടവും പരിപാലിക്കേണ്ടതായുണ്ട് . ഫ്രിഡ്ജിനുളളില്‍ പഴകിയ സാധനങ്ങള്‍ ഏറെ നാള്‍ സൂക്ഷിക്കുകയും എന്നാല്‍ അതില്‍ നിന്ന് ഉണ്ടാകുന്ന  അഴുക്ക് നീക്കം ചെയ്യാത്ത സാഹചര്യവും ഉണ്ടായല്‍ ഫ്രിഡ്ജിനുളളില്‍ ബാക്ടീരിയ പെട്ടന്ന് കടന്ന് കൂടും . ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന്് നോക്കാം . 

ഫ്രിഡ്ജില്‍ ഭക്ഷണം എങ്ങനെയാണ് സൂക്ഷിക്കേണ്ടത്  എന്നുളള ക്യത്യമായുളള അറിവ് ഉണ്ടാക്കിയെടുക്കുക . ഇതിലൂടെ ആരോഗ്യപരമായ ഭക്ഷണ ശീലം  ഉണ്ടാക്കാനും സഹായകരമാകും .   പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുമ്പോള്‍ പ്രത്യേകമായി സൂക്ഷിക്കണം . ഏറ്റവും താഴെ തട്ടില്‍  പച്ചക്കറികള്‍ സൂക്ഷിക്കുന്നതാകും ഉത്തമം . പച്ചക്കറികള്‍ സൂക്ഷിക്കുന്നത് പത്ത് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ താഴെയായിരിക്കണം . 

ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടിലാകണം തൈര് , വെണ്ണ , ചീസ് , പാല്‍ എന്നിവ സൂക്ഷിക്കേണ്ടത് . എന്നാല്‍ ഡോറിന്റെ ഇരുവശങ്ങളിലുളള റാക്കുകളില്‍ ആകണം വെളളം , സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ വയ്‌ക്കേണ്ടത് .   

ഫ്രീസറിന് തൊട്ട് താഴെ മുട്ടകള്‍ സൂക്ഷിക്കുന്നതിലൂടെ തണുപ്പ് ഉയര്‍ന്ന് മുട്ടകള്‍ പൊട്ടിപോകാന്‍ ഇടയുണ്ട് . അതിനാല്‍ നടുവിലെ ഷെല്‍ഫില്‍ ആണ് സൂക്ഷിക്കേണ്ടത് .

ഫ്രിഡ്ജില്‍ ബാക്കി വന്ന ഭക്ഷണം സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട് . ഒന്നുകില്‍ അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ടോ പാത്രത്തിന്റെ മൂടികൊണ്ടോ അടച്ചു സൂക്ഷിക്കേണ്ടതാണ് . ഇത് ചെയ്യാതെ വന്നാല്‍ ഭക്ഷണത്തിലെ ഈര്‍പ്പം നഷ്ടപ്പെടുകയും ചീത്തയാകുകയും ചെയ്യും . 

പാകം ചെയ്യാതെ വച്ചിരിക്കുന്ന മല്‍സ്യവും മാംസങ്ങളും വ്യത്തിയായി കവറുകവില്‍ പൊതിഞ്ഞുവേണം ഫ്രീസറില്‍ സൂക്ഷിക്കേണ്ടത് . എന്നാല്‍ പാകം ചെയ്തതും ചെയ്യാത്തതുമായവ ഒരേ റാക്കുകളില്‍ സൂക്ഷിക്കുകയുമരുത് . 

ഫ്രിഡ്ജില്‍ നിന്നും എടുത്ത ഭക്ഷണം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കരുത് .
 

Read more topics: # how to organise,# food items in fridge
how to organise food items in fridge

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES