സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കാര്യമാണ് മുഖത്തെ പാടുകളും കുത്തുകളും. ഇതിനായി പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച്് നോക്കിയിട്ടും ശ്രമം വിഭലമാകാറാണ് പതിവ്. മുഖത്തെ പാടുകള്‍ അകറ്റി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെ കുറിച്ച്് അറിയാം.
ബദാം: ബദാം പാലില്‍ കുതിര്‍ത്ത ശേഷം ഈ പാല്‍ ഉള്‍പ്പെടെ ചേര്‍ത്ത് മുഖത്ത് പുരട്ടുക. മുഖത്തുണ്ടാകുന്ന പാടുകള്‍ക്ക് നിശേഷം ഇല്ലാതാക്കു്ന്നതോടെപ്പം മുഖത്തെ നിറവും വര്‍ദ്ധിക്കുന്നു.
തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക്: തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ ചേര്‍ത്ത്് മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം മുഖത്ത് പുരട്ടുന്നതും ഏറെ ഗുണകരമാണ്. രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് ചേര്‍ത്ത് നന്നായി മികസ് ് ചെയ്യുക. അതിന് ശേഷം ര്‍മ്മത്തില്‍ തേയ്ച്ച് പിടിപ്പിക്കേണ്ടതാണ്.
വെളുത്തുള്ളി ജ്യൂസ്: മുഖത്തെ കറുത്ത പാടുകള്‍ക്ക് മുകളില്‍ വെളുത്തുള്ളി ജ്യൂസ് തേച്ച്് പിടിപ്പിക്കുക. ഇത് മുഖത്തെ പാടുകളും കറുത്ത കുത്തുകളുമെല്ലാം ഇല്ലാതാക്കാന്‍ സഹായകരമാണ്.
കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും: മുഖത്തെ പാടുകള്‍ക്ക് മുകളില്‍ കറ്റാര്‍വാഴ ജ്യൂസും നാരങ്ങാനീരും കലര്‍ത്തി തേയ്ക്കുന്നത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഗുണകരമാണ്.
വിറ്റാമിന്‍ ഇ: മുഖക്കുരുവിന്റെ പാടുകളും, കലകളും മങ്ങാന്‍ വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേയ്ക്കുന്നത് ഗുണകരമാകും.