Latest News

കാലുകള്‍ സംരക്ഷിക്കാന്‍ ചില കുറുക്കുവഴികള്‍

Malayalilife
 കാലുകള്‍ സംരക്ഷിക്കാന്‍ ചില കുറുക്കുവഴികള്‍

മുഖം പോലെതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് പാദങ്ങളും. ഒരാളുടെ കാലില്‍ നോക്കിയാല്‍ അവരുടെ ശുചിത്വം മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പറയാറുള്ളത്. ചില എളുപ്പ വഴികളിലൂടെ പാദങ്ങള്‍ സംരക്ഷിക്കാനാകും. വീട്ടില്‍ നില്‍ക്കുമ്പോള്‍ ദിവസവും ചൂടുവെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയാക്കുക.കാലിലെ അണുക്കള്‍ നശിക്കാന്‍ ഇത് ചെയ്യുന്നത് നല്ലതാണ്. ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവിശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.

 ഈ മിശ്രിതം കാലില്‍ പുരട്ടി പത്ത്മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക. ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവ് ഓയില്‍ കാലില്‍ തേക്കുക. കാലിനു നിറവും ലഭിക്കും സോഫ്റ്റുമാകും. ഒരു ടീസ്പൂണ്‍ നാരങ്ങാനീരും അല്പം പനിനീരും  ഒരു ടീസ്പൂണ്‍ കക്കരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക.രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക.

പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും. പുറത്ത് പോകുമ്പോള്‍ എപ്പോഴും കാലില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഏറെ നല്ലതാണ്.  ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും. കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാണ് ഇത്.

how-to-care-for-your-feet-and-legs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES