ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാക്കാത്തവരാണ് നമ്മൾ എല്ലാവരും തന്നെ. എന്നാൽ എത്ര ഭാഗങ്ങിയായി ശരീരത്തെ കാത്തുസൂക്ഷിച്ചാലും പലരും വിട്ട് പോവുന്ന ഒന്നാണ് കാലുകള്‍. പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ്. പാദപരിചരണം എങ്ങനെ എന്ന് നോക്കാം.
വിരലുകളിലുണ്ടാവുന്ന തരിപ്പ്
പലപ്പോഴും പ്രമേഹത്തിന്റെ തുടക്കമാണ് പാദത്തിന്റെ വിലരുകളില്‍ ഉണ്ടാവുന്ന തരിപ്പ്. ടൈപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം.
കാല്‍ വിണ്ടു കീറുന്നുവോ?
കാല്‍ വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വെറുതേ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി അവഗണക്കരുത്. കാരണം തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് കാല്‍ വിണ്ടു കീറുന്ന ലക്ഷണം. അതുകൊണ്ട് തന്നെ വിണ്ടു കീറുന്നതിനായി ഫുട് ക്രീം മുതലായവ ഉപയോഗിക്കാവുന്നതാണ്.