മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ മിക്കവരും ഏറെ ശ്രദ്ധ കൊടുക്കുന്നതാണ്. പലപ്പോഴും ചെറിയ അശ്രദ്ധകളാവും മുടിയുടെയുടെ
ഭംഗി കളയുന്നത്. അത്തരത്തിലുള്ള അശ്രദ്ധകള്‍ ഒഴിവാക്കാന്‍ ഇതാ കുറച്ച് ബ്യൂട്ടി ടിപ്സ്.
മുടി വൃത്തിയായി സൂക്ഷിക്കാനാണ് നമ്മള്‍ ഷാമ്പൂവും കണ്ടീഷ്ണറുമെല്ലാം ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഷാമ്പൂ വാഷിന് മുമ്പായി അല്‍പം വെളിച്ചെണ്ണ ഉപയോഗിച്ച് മുടി ഒന്ന് മസാജ് ചെയ്യാം. ഇത് മുടിയുടെ തിളക്കം നിലനിര്‍ത്താന്‍ മുടി പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും.
ചിലര്‍ മുടിക്ക് കളര്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ മുടിക്ക് നിറം പകരാനുപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥം ചിലരില്‍ ഗുരുതരമായ അലര്‍ജിയുണ്ടാക്കാറുണ്ട്. ഇതൊഴിവാക്കാനായി അല്‍പം 'ഡൈ' ആദ്യം ചെവിക്ക് പിന്നില്‍ തേച്ചുനോക്കണം. 24 മണിക്കൂര്‍ കഴിഞ്ഞും പ്രശ്നമൊന്നുമുണ്ടായില്ലെങ്കില്‍ സധൈര്യം ഉപയോഗിക്കാം. പുതുതായി ഉപയോഗിക്കാന്‍ തുടങ്ങുന്ന ക്രീമുകള്‍, ഫൗണ്ടേഷന്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിച്ചുനോക്കുന്നത് ഉത്തമം തന്നെയാണ്.