സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തലമുടി കൊഴിച്ചിൽ. ഇവ തടയാനായി നിരവധി മാർഗ്ഗങ്ങളാണ് സാധാരണമായി നോക്കുന്നത്. എന്നാൽ ഇനി ചില ചുരുങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് എങ്ങനെ മുടി കൊഴിച്ചിൽ തടയാം എന്ന് നോക്കാം.
കുളിക്കാൻ ഇനി അധികം ഷാമ്പു വേണ്ട
ദിവസേന മുടി കഴുകുന്നത് തെറ്റായ പ്രവണതയല്ല. എന്നാൽ മുടി കഴുകുമ്പോൾ ഷാമ്പുവിന്റെ ഉപയോഗം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. ഷാമ്പു മുടിയിൽ വെള്ളത്തിൽ കലർത്തി മാത്രം തേയ്ക്കുക. മുടിയിൽ ദിവസവും ജെല്ല് പുരട്ടുന്നവരും ഹെയർസ്‌പ്രേ ഉപയോഗിക്കുന്നവരും ധാരാളം യാത്രചെയ്യുന്നവരും ഷാമ്പു ചെയ്യുന്നതാണ് മുടിയുടെ വളർച്ചയ്ക്ക് ഗുണകരമാകുന്നത്. ഷാമ്പു ഉപയോഗിക്കുമ്പോൾ സൾഫേറ്റ് അടങ്ങാത്ത ഷാമ്പു ഉപയോഗിക്കുക. അതോടൊപ്പം രണ്ട് ബേബി ഷാമ്പുപോലെ ഏതെങ്കിലും വീര്യം കുറഞ്ഞ തിരഞ്ഞടുക്കുക.
സാധാരണ വെളിച്ചെണ്ണ മതി
അകാലനര, മുടികൊഴിച്ചിൽ എന്നിവ തടയാൻ എണ്ണകൾക്ക് കഴിയുമെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുടിയിൽ എണ്ണയിട്ട് മസാജ് ചെയ്യുന്നതിലൂടെ രക്തപ്രവാഹവും മുടിവളർച്ചയ്ക്ക് സഹായിക്കുന്നു. കുളിക്കുന്നതിനുമുമ്പ് ചെറുചൂടോടുകൂടി സാധാരണ വെളിച്ചെണ്ണ മെഡിക്കേറ്റഡ് ഷാമ്പു ഉപയോഗിക്കുന്ന രണ്ടുദിവസങ്ങളിൽ മാത്രം തലയിൽ തേയ്ക്കുകയും അതിനുശേഷം ഷാമ്പു ചെയ്തു കഴുകിക്കളയുകയും വേണം.
ഷാമ്പു ഉപയോഗിക്കുന്നതോടൊപ്പം കണ്ടീഷണർ
ഷാമ്പു സാധാരണനായി ഉപയോഗിച്ച് കഴിഞ്ഞാൽ അമ്ള രസമുള്ള കണ്ടീഷണർ ഉപയോഗിക്കുന്നതാണ് കൂടുതൽ ഗുണകരം. കണ്ടീഷണർ മാത്രമായും വരണ്ട മുടി, വിണ്ടുകീറിയ ശിരോചർമം എന്നീ അവസ്ഥകളിൽ ഉപയോഗിക്കാവുന്നതാണ്.