തുല്യരായാണോ നിങ്ങള്‍ പരസ്പരം പരിഗണിക്കപ്പെടുന്നത്?
പരസ്പരം നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ?
പരസ്പരം നിങ്ങള്‍ സത്യസന്ധരാണോ?
പങ്കാളിയുടെ വിശ്വാസങ്ങളെയും ചിന്തയെയും ആദരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ?
പങ്കാളിയുടെ സന്തോഷം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
സമാനമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുന്നവരാണോ നിങ്ങള്‍?
കൊച്ചുകൊച്ച് തമാശകളും പൊട്ടിച്ചിരിയും നിറഞ്ഞതാണോ നിങ്ങളുടെ ഒത്തുചേരലുകള്‍?
പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാണോ?
സെക്‌സിലേര്‍പ്പെടാനുളളത്ര വളര്‍ച്ച നിങ്ങളുടെ ബന്ധത്തിനുണ്ടെന്ന് ഇരുവരും കരുതുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ ഇരുവര്‍ക്കും മുന്നോട്ടു പോകാം.
എല്ലാ മനുഷ്യനും ലൈംഗികചോദനയുണ്ട്. എങ്കിലും എപ്പോഴും സെക്‌സ് വേണമെന്ന് ആരും ആഗ്രഹിക്കാറുമില്ല. എപ്പോള്‍ സെക്‌സിലേര്‍പ്പെടണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്.
ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ലെങ്കിലും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനമെടുത്താല്‍ തെറ്റ് പറ്റാനുളള സാധ്യത കുറഞ്ഞിരിക്കും.
ഏറ്റവും അടുത്ത ബന്ധമുളള സുഹൃത്തിനോടോ ബന്ധുവിനോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനുമായി പ്രശ്‌നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാം.
പലഘടകങ്ങള്‍ ചേരുമ്പോഴാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകുന്നത്. നിങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍പരമായ ലക്ഷ്യങ്ങള്‍, മറ്റുളളവരുമായുളള നല്ല ബന്ധം, സ്വാഭിമാനം എന്നിവയെ സെക്‌സ് ദോഷകരമായി ബാധിക്കുമെങ്കില്‍ അതെങ്ങനെയാണ് ആരോഗ്യകരമായ ലൈംഗിക ജീവിതമാകുന്നത്?