പുരികം കൊഴിയുന്നു എന്ന് പരാതി പറയുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ ആ പ്രശ്‌നവും ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.കാരണം മുഖസൗന്ദര്യത്തില്‍ പുരികങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. നല്ല വില്ലു പോലെ വളഞ്ഞ പുരികങ്ങള്‍ മുഖസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടും.
തലയില്‍ താരന്‍ വന്നു മുടി കൊഴിയുന്നതു പോലെ പുരികത്തിലും താരന്‍ വന്നു കൊഴിച്ചില്‍ ഉണ്ടാകാം. അതുകൊണ്ട് തന്നെ തലയില്‍ താരന്‍ വന്നു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ എടുക്കുക എന്നത് പ്രധാനമാണ്. അല്ലെങ്കില്‍ പുരികത്തിലും കണ്‍പോളയിലും രോമം കൊഴിയാന്‍ ഇടയാക്കും.
വീട്ടില്‍ നുറുങ്ങുവിദ്യകള്‍
പുരികത്തിലെ രോമം പൊഴിയുകയാണെങ്കില്‍ നാരങ്ങാ നീര് പുരട്ടി അല്‍പ്പ സമയം കഴിഞ്ഞ കഴുകി കളയുക.
ചെറിയ ഉള്ളിയുടെ നീര് പുരികത്തില്‍ പുരട്ടിയ ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
ആവണക്കെണ്ണ പുരികത്തില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂര്‍ അങ്ങനെ വയ്ക്കുക. ഉറങ്ങാന്‍ നേരം ചെറുതായി ഒന്നു തുടയ്ക്കുക. അടുത്ത ദിവസം രാവിലെ കഴുകി കളയുക. ഇങ്ങനെ എല്ലാ ദിവസവും പുരട്ടുക. തുടര്‍ച്ചായി മൂന്നു മാസമെങ്കിലും ചെയ്യുക. പുരികത്തിലെ രോമം കൊഴിയുകയുമില്ല, രോമം കൂടുതല്‍ കറുത്ത, കട്ടിയായി തീരുകയും െചയ്യും.
ഒലിവ് എണ്ണയും ആവണക്കെണ്ണയും സമം എടുത്ത് പുരികത്തില്‍ പുരട്ടിയാല്‍ പുരികം നല്ല കറുത്ത് ഇടതൂര്‍ന്ന് വളരും.
ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍
മുഖത്ത് പച്ചമഞ്ഞള്‍ ദിവസേന തേച്ചു കുളിക്കുന്നവര്‍, പുരികത്തില്‍ പച്ചമഞ്ഞള്‍ പുരട്ടരുത്. രോമം കൊഴിയാന്‍ ഇടയാക്കും.
പുരികത്തിലെ കട്ടിയില്ലാത്ത രോമവും ഷേപ്പ് ആണെങ്കില്‍ ചിലര്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിച്ച് താല്‍കാലികമായി ഷേപ്പ് ചെയ്യാറുണ്ട്. അതു നല്ലതാണ്. പക്ഷെ ശ്രദ്ധിക്കേണ്ട കാര്യം നല്ല ഷേപ്പ് അല്ലാത്ത, ഒട്ടും മുനയില്ലാത്ത പെന്‍സില്‍ കൊണ്ട് കുത്തിവരച്ചാലും രോമം കൊഴിയും. അതുകൊണ്ട് പുരികം ഷേപ്പ് െചയ്യുമ്പോള്‍ നല്ല മുനയുള്ള ഐ ബ്രോ പെന്‍സില്‍ തന്നെ ഉപയോഗിക്കണം.
തലയിലെ നര മറയ്ക്കാനായി പലരും തലമുടിയില്‍ ഡൈ െചയ്യാറുണ്ട്. പലര്‍ക്കും കുറെകാലം കഴിയുമ്പോള്‍ പുരികവും നരയ്ക്കാന്‍ തുടങ്ങും. ഒരിക്കലും ഡൈ പുരികത്തില്‍ പുരട്ടരുത്. കാരണം അതു കാഴ്ചശക്തിയെ ദോഷകരമയി ബാധിക്കാം