സൗന്ദര്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. അത് കൊണ്ട് തന്നെ അതിനായി ഏറെ സമയം ചിലവഴിക്കുകയും ചെയ്യും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യം മുഖത്തിനാണ് നൽകുന്നത്. മുഖം എപ്പോഴും ഭംഗിയുള്ളവയാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് കൺപീലികൾ. നീണ്ട കൺപീലികൾ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. കൺപീലികൾ കുറവുള്ളവർക്ക് കൃത്രിമ കൺപീലികൾ വയ്ക്കാനുള്ള സൗകര്യവും ഇന്നുണ്ട്. കൺപീലികൾ വളരുന്നതിനും പീലികൾക്ക് നീളം തോന്നുന്നതിനും ചെയ്യാവുന്ന അഞ്ച് വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
എണ്ണകൾ
കൺപീലികൾ വളരുന്നതിനും നീളം തോന്നുന്നതിനും ഏറ്റവും നല്ലതാണ് എണ്ണ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും കൺപീലികളിൽ ആവണ്ണക്കെണ്ണയോ വെളിച്ചെണ്ണയോ പുരട്ടുന്നത് ?നല്ലതാണ്.കൺപീലികൾ തഴച്ചു വളരാനും പീലികൾക്ക് നല്ല കറുപ്പു നിറം ഉണ്ടാകാനും സഹായിക്കും.കൺപീലികൾ നീണ്ടതും ബലമുള്ളതുമാക്കാൻ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്.
പെട്രോളിയം ജെല്ലി
രാത്രി ഉറങ്ങുന്നതിന് മുമ്പ് കൺപീലികളിൽ അൽപം പെട്രോളിയം ജെല്ലി പുരട്ടുന്നത് കൺപീലികൾ നീളാനും കൺപീലികൾക്ക് ബലം കിട്ടാനും സഹായിക്കും.
വിറ്റാമിൻ ഇ ഗുളികകൾ
കൺപീലികൾ നീളൻ ഏറ്റവും നല്ലതാണ് വിറ്റാമിൻ ഇ ?ഗുളികകൾ. ദിവസവും ആഹാരത്തിന് ശേഷം ഒരു വിറ്റാമിൻ ഇ ?ഗുളിക കഴിക്കുന്നത് കൺപീലികൾക്ക് ബലം കിട്ടാനും കൺപീലികൾ വളരാനും ഏറെ നല്ലതാണ്.
ഗ്രീൻ ടീ
ഗ്രീൻ ടീ ഇലകൾ ചൂട് വെള്ളത്തിൽ ഇട്ട് കൺപീലികളിൽ പുരട്ടുന്നത് കൺപീലികൾ ആരോഗ്യത്തോടെ സമൃദ്ധമായി വളരാൻ സഹായിക്കും. തീരെ ചെറിയ ബ്രഷോ മസ്‌കാര ബ്രഷോ ഉപയോഗിച്ച് കൺപീലികളിൽ ചീകുക. ഇത് കൺപീലികളുടെ വളർച്ചയെ സഹായിക്കും.
നട്‌സ്, പയർവർവർഗങ്ങൾ
നീണ്ട കൺപീലികൾ ഉണ്ടാകാൻ പിസ്ത,ബദാം, അണ്ടിപരിപ്പ്, പയർവർ?ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക.എല്ലാതരം ചെറിയ മീനുകൾ കഴിക്കുന്നത് കൺപീലികൾക്ക് ബലം കിട്ടാൻ ഏറെ ?ഗുണം ചെയ്യും. ദിവസവും ഒരു ?ഗ്ലാസ് പാൽ കുടിക്കുന്നത് കണ്ണിനും കൺപീലികൾക്കും ?ഉത്തമമാണ്.