മുട്ട - തൈര് ഹെയര്‍ പായ്ക്ക്
മുട്ട പ്രോട്ടീനുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ മുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കി മാറ്റുവാന്‍ അത് നിങ്ങളെ സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവ ഗുണകരമാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്‌സ് തൈരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതില്‍ ഈ കേശസംരക്ഷണ കൂട്ട് നിങ്ങളുടെ മുടി മൃദുവും പട്ടുപോലുള്ളതുമാക്കി മാറ്റും.
ആവശ്യമുള്ള സാധനങ്ങള്‍
ഒരു മുട്ട
രണ്ട് ടേബിള്‍സ്പൂണ്‍ തൈര്
ചെയ്യേണ്ട രീതി: മുട്ടയും തൈരും ഒരു പാത്രത്തില്‍ ഇട്ട് നന്നായി അടിച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കുക. (നിങ്ങളുടെ മുടി വളരെയധികം വരണ്ടതാണെങ്കില്‍, മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കുക. എണ്ണമയമുള്ളതാണെങ്കില്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുക. നിങ്ങള്‍ക്ക് സാധാരണമായയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നതോ ആയിട്ടുള്ള മുടിയാണ് ഉള്ളതെങ്കില്‍ മുട്ട മുഴുവനായും ഉപയോഗിക്കുക.) ഈ മിശ്രിതം ശിരോചര്‍മ്മത്തിലും മുടിയിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം, തല തണുത്ത വെള്ളത്തില്‍ കഴുകുക. ഷാമ്പൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകുക. നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ വരെ ഈ ഹെയര്‍ പായ്ക്ക് ഉപയോഗിക്കാം.
മുട്ടയുടെ മഞ്ഞക്കരു - തേന്‍ - ബദാം എണ്ണ ഹെയര്‍ പായ്ക്ക്
നിങ്ങളുടെ മുടിക്ക് ഈര്‍പ്പത്തിന്റെയും പ്രോട്ടീനിന്റെയും അഭാവമുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ ഏറ്റവും മികച്ച ഹെയര്‍ പായ്ക്കുകളില്‍ ഒന്നാണിത്. മുട്ട നിങ്ങളുടെ മുടിക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നു, അതേസമയം ബദാം എണ്ണയില്‍ മുടിക്ക് ആവശ്യമായ അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. തേന്‍ നിങ്ങളുടെ മുടിയില്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും, മുടിവേരുകള്‍ക്ക് ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്തുകയും താരന്‍, മുടി കൊഴിച്ചില്‍ തുടങ്ങിയ അവസ്ഥകളെ ചെറുക്കുകയും ചെയ്യുന്നു. തേനിന്റെ ബ്ലീച്ചിംഗ് സവിശേഷതയാല്‍ പ്രകൃതിദത്ത തിളക്കം മുടിക്ക് ലഭിക്കുന്നതുമാണ്.
നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍
ഒരു മുട്ടയുടെ മഞ്ഞക്കരു
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍
ഒരു ടേബിള്‍ സ്പൂണ്‍ ബദാം എണ്ണ
ചെയ്യേണ്ട രീതി: മേല്‍പ്പറഞ്ഞ ചേരുവകള്‍ ഒരു പാത്രത്തില്‍ ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം നിങ്ങളുടെ തലമുടിയില്‍ തേച്ച് പിടിപ്പിച്ച് 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂവും കണ്ടീഷണറും ഉപയോഗിച്ച് തല കഴിക്കുക. നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ വരെ ഈ പായ്ക്ക് ഉപയോഗിക്കാവുന്നതാണ്.