നേത്ര സംരക്ഷണം ഏവർക്കും പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ കണ്ണുകളെ ഏറെ ബാധിക്കുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം. ഇവയ്ക്ക് പലതരം മാർഗ്ഗങ്ങൾ പരീക്ഷിച്ചു തളർന്നവർ ചെയ്യേണ്ട ഒന്നാണ് കൃത്യമായ രീതിയിൽ ദിവസവും കണ്ണുകളെ പരിപാലിക്കുക എന്നത്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം
1. കണ്ണിന് താഴെ ആൽമണ്ട് ഒായിൽ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്.
2. കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
3. ടീ ബാഗുകള്‍ ഉപയോഗിക്കുക. തണുത്ത ചായ ബാഗുകള്‍ അടഞ്ഞ കണ്ണുകളില്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.
4. വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാൻ നല്ലതാണ്.
5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴേ പുരട്ടുക.കറുത്ത പാട് മാറാൻ സഹായിക്കും.