താരന്‍ മാറ്റാന്‍ കറ്റാര്‍വാഴ 

Malayalilife
 താരന്‍ മാറ്റാന്‍ കറ്റാര്‍വാഴ 

ലമുടിയുടെ ആരോഗ്യത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഇളകി വരുന്ന അവസ്ഥയാണിത്. ത്വക്കില്‍ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സേബം ഉത്പാദിപ്പിക്കുന്നതുമൂലമാണ് താരന്‍ എന്ന പ്രശ്‌നമുണ്ടാകുന്നത്. താരന്‍ അധികമാകുമ്പോള്‍ വസ്ത്രങ്ങളിലും കഴുത്തിനും പുറകിലുമൊക്കെ കാണപ്പെടാറുണ്ട്. മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈ താരന്‍.

മിക്ക വീടുകളിലെയും പറമ്പുകളില്‍ ധാരാളമായി കണ്ടു വരുന്നതാണ് കറ്റാര്‍വാഴ. മുടിയുടെ ചര്‍മ്മത്തിന്റെയും ഉറ്റ സുഹൃത്താണ് കറ്റാര്‍വാഴ. മുടിയുടെ മിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ സഹായിക്കും. മുടികൊഴിച്ചില്‍, മുടി പൊട്ടി പോകല്‍, താരന്‍, വരണ്ട മുടി പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. മുടിയെ വേരില്‍ നിന്ന് ബലപ്പെടുത്താന്‍ നല്ലതാണ് കറ്റാര്‍വാഴ. തലയോട്ടിയിലെ ചൊറിച്ചിലും താരനും എളുപ്പത്തില്‍ മാറ്റാന്‍ ഇത് സഹായിക്കും.

മുടി വളര്‍ത്താനും അതുപോലെ മുടികൊഴിച്ചില്‍ നിര്‍ത്താനും വെളിച്ചെണ്ണ ഏറെ സഹായിക്കും. മുടിയ്ക്ക് ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്താനും വെളിച്ചെണ്ണ നല്ലതാണ്. വരണ്ട മുടിയെ നന്നാക്കാനും വെളിച്ചെണ്ണ ഉപയോ?ഗിക്കാവുന്നതാണ്. തലയോട്ടിയിലെ ചൊറിച്ചിലും അതുപോലെ താരന്‍ പ്രശ്‌നങ്ങളും അകറ്റാനും വെളിച്ചെണ്ണ വളരെയധികം സഹായിക്കും.

തലയോട്ടിയിലെ താരന്‍ മാറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് നാരങ്ങ നീര്. ഇതിലെ സിട്രിക് ആസിഡ് തലയോട്ടിയിലെ വരള്‍ച്ചയെയും താരനെയും ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. തലയോട്ടിയിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കാനും നാരങ്ങ നീര് ഏറെ നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി മുടിയ്ക്ക് വളരെ പ്രധാനമാണ്. തലയോട്ടിയില്‍ അമിതമായി സെബം ഉത്പാദിപ്പിക്കുന്നത് തടയാനും നാരങ്ങയ്ക്ക് കഴിയാറുണ്ട്.

മാസ്‌ക് തയാറാക്കാന്‍
ഇതിനായി രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കണം. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുതി വ്യത്തിയാക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.

Read more topics: # താരന്‍.
dandruff aloevera

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES