മുടി കൊഴിച്ചില്‍,താരന്‍ എന്നിവ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതോടൊപ്പം തലമുടിയെ ബാധിക്കുന്ന മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും നാം പലവിധ മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. എന്നാല്‍ അത്തരം മാര്‍ഗ്ഗങ്ങള്‍ എളുപ്പം പരീക്ഷിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് തൈരുകൊണ്ടുള്ള ഹെയര്‍ പാക്ക്.
തൈര് ഹെയര്‍പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു പഴം, 2 സ്പൂണ്‍ തേന്‍, രണ്ട് സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം നന്നായി തലയോട്ടിയില്‍ നന്നായി തേച്ചുപിടിക്കണം. 20 മുതല്‍ 30 മിനിറ്റുവരെ തലയില്‍ തേച്ചിട്ട ശേഷം നന്നായി കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം മുടി സ്മൂത്ത് ആകുവാനും സഹായകരമാണ്.
താരനെ പൂര്‍ണമായും തൈര് ഹെയര്‍മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ കളയാനും സാധിക്കുന്നു. മുടി കൊഴിച്ചിലിനെ നിശേഷം ഇല്ലാതാക്കാനും സഹായകരമാണ്. ദിവസവും ഈ മിശ്രിതം മുടിയുടെ അറ്റം പൊട്ടുന്നതിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. അകാലനരയെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിക്ക് സ്വാഭിക ിറം നല്‍കാനും സഹായകരമാണ്.