മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏവർക്കും ആവലാതികൾ കൂടുതൽ ആണ്. അതിൽ ഏവരെയും അലട്ടുന്ന ഒന്നാണ് മുഖക്കുരു. ഇവ നമുക്ക് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ കുറയ്ക്കാനും ആകും. അതിന് ഏറ്റവും മികച്ച ഒരു മാർഗ്ഗം . തൈര് തന്നെയാണ്. നമുടെ അടുക്കളകളില്‍ എപ്പോഴും സുലഭമായ തൈര് മുഖ സൌന്ദര്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്.
ധാരാളം ഫെയ്സ് പാക്കുകള്‍ തൈര് ഉപയോഗിച്ച് ഉണ്ട്. മുഖത്തിന് വെറുതെ തൈര് പുരട്ടുന്നത് തന്നെ വളരെ നല്ലതാണ്. മുഖ സൌന്ദര്യത്തിന് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ലാക്ടിക്ക് ആസിഡ് ഏറെ ഉത്തമമാണ്. ചര്‍മ്മത്തിന് സംരഷ്ണം തൈരില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറലുകളും നല്‍കും. മുഖക്കുരുവിനെ അകറ്റാന്‍ തൈരും വെള്ളരിക്കയും ചേര്‍ത്ത ഫെയ്സ്പാക്ക് മുഖത്ത് പുരട്ടുന്നത് ഉത്തമമാണ്. മുഖ ചര്‍മ്മത്തിലെ മൃത കോഷങ്ങളെ നീക്കം ചെയ്യാനും ഇത് വഴി മുഖത്തെ ജലാംശം വര്‍ധിപ്പിക്കാനും സാധിക്കും.