പെണ്ണഴകിന്റെ മാറ്റ് കൂട്ടുന്ന ഒന്നാണ് ആരോഗ്യവും കരുത്തും ഭംഗിയുമുള്ള മുടി. മുഖത്തിന്റെ ഭംഗിക്കൊപ്പം മുടിയുടെ അഴകിലും ഏറെ പ്രധാനയമാണ് നൽകാറുള്ളത്. നിരവധി പരീക്ഷണങ്ങൾ മുഖ സൗന്ദര്യത്തിനും മുടിയുടെ അഴകിനുമൊക്കെയായി ചെയ്യുന്നവർക്ക് ഒരു ആശ്വാമാർഗ്ഗമാണ് തേങ്ങാപ്പാൽ. വിറ്റമിൻ സി, ഇ, അയണ്‍, സോഡിയം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായി
തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്.
തേങ്ങാപ്പാൽ ശരീരത്തിൽ തേച്ചു പിടിപ്പിയ്ക്കുന്നത് മുഖകാന്തിയ്ക്കും ചർമ്മ സംരക്ഷണത്തിനും ഒരു പരിഹാരമാർഗ്ഗമാണ്. അല്പം മഞ്ഞൾ തേങ്ങാപ്പാലിൽ ചേർത്ത ശേഷം ഇത് ശരീരത്തിലും മുഖത്തും നന്നായി ചേർത്ത് പിടിപ്പിക്കേണ്ടതാണ്. കുറച്ച് സമയത്തിന് ശേഷം ഇവ കഴുകി കളയാവുന്നതാണ്. ചർമ്മം വെട്ടിത്തിളങ്ങാനും മുടി തഴച്ച് വളരാനും ഇവ ഏറെ പ്രോയോജനമാകും.
മുക്കാല്‍ക്കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് വെള്ളം ചേർത്തെടുത്ത ശേഷം ശിരോചര്‍മത്തില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് കഴിഞ്ഞ ശേഷം കഴുകി കളയാം. മുടി മൃദുലമാകാന്‍ തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്‍കുന്നതിനാല്‍ ഏറെ സഹായകരമാണ്. തേങ്ങാപ്പാല്‍ . മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത തടയുന്നതിനും ഏറെ ഗുണകരമാണ്.