ഭക്ഷണങ്ങളിൽ മണവും രുചിയും കൂട്ടുന്ന ഒന്നാണ് കറുവപ്പട്ട. എന്നാൽ ഇവ കൊണ്ട് സൗന്ദര്യവും വര്ധിപ്പിക്കാവുന്നതാണ്. ഫൈബർ, അയേണ്‍, മാംഗനീസ്, കാൽസ്യം തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഇവ ഉപയോഗിക്കുന്നത് എന്ന് നോക്കാം.
മുഖക്കുരു, കറുത്തപാടുകൾ
ഒരു ടേബിൾ സ്പൂൺ കറുവപ്പട്ടപ്പൊടിയും അൽപം നാരങ്ങ നീരും മൂന്ന് ടേബിൾ സ്പൂൺ തേനിൽ ചേർക്കുക. ഇതു നന്നായി യോജിപ്പിച്ച ശേഷം മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ഇവ കഴുകി കളയാവുന്നതാണ്.
മുഖത്തെ ചുളിവുകൾക്ക്
ഒരു സ്പൂൺ കറുവപ്പട്ടപ്പൊടി രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം മുഖത്ത് ചുളിവു വീണ ഇടങ്ങളിൽ ഇവ നന്നായി പുരട്ടുക. എന്നാൽ കണ്ണിന് സമീപത്ത് പുരട്ടുന്നത് കഴുവതും ഒഴിവാക്കുക. 10 മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളമുപയോഗിച്ച് ഇവ കഴുകി കളയാവുന്നതാണ്.