പെണ്ണഴകിന്റെ സൗന്ദര്യത്തിൽ ഏറെ അഭിവാജ്യമായ ഒരു ഘടകമാണ് നല്ല ആരോഗ്യമുള്ള തലമുടി. മുടിയുടെ ഭംഗി കൂട്ടുന്നതിനായി ഇന്ന് കളർ ചെയ്യുന്നത് എല്ലാം തന്നെ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. നീല, ബ്രൗണ്‍, ചുവപ്പ് തുടങ്ങിയ പല വര്‍ണ്ണങ്ങളിലുള്ള ഹെയര്‍ കളറുകള്‍ ആണ് ഇന്ന് ട്രെൻഡ് ആയി മാറിയിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറുകളിലാണ് അധികം പേരും ഇന്ന് മുടി കളര്‍ ചെയ്യുന്നതിനായി ആശ്രയിക്കുന്നത്. എന്നാൽ ഇനി വീട്ടിലിരുന്ന് തന്നെ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കാതെ ഹെയർ കളർ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
മുടിയുടെ കളർ വീട്ടിൽ നിന്ന് തന്നെ ചെയ്യുന്നതിനായി ഏറെ സഹായകമായ ഒന്നാണ് ബീറ്റ്‌റൂട്ട്. മുടിയുടെ കളർ വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഇവ കൊണ്ട് എങ്ങനെ ഹെയർ കളർ തയ്യാറാക്കാം എന്ന് നോക്കാം. ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് ചേര്‍ത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മിശ്രിതം മുടിയിഴകളില്‍ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് രണ്ട് മണിക്കൂര്‍ കെട്ടി വയ്ക്കുക. ശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയുക.