Latest News

ഇടയ്ക്കിടെ മുഖം കഴുകുന്ന ശീലമുള്ളവര്‍ ആണോ ?

Malayalilife
topbanner
ഇടയ്ക്കിടെ മുഖം കഴുകുന്ന ശീലമുള്ളവര്‍ ആണോ ?

ലപ്പോഴും പല അറിവില്ലായ്മയും നമ്മുക്ക് മറ്റു പല അസുഖങ്ങളും വരുത്തു. അത്തരത്തില്‍ ഒന്നാണ് ചര്‍മ്മ സംരക്ഷണത്തക്കുറിച്ചുള്ള തെറ്റായ ധാരണ.ഇടയ്ക്കിടെ മുഖം കഴുകുന്ന സ്വഭാവമുണ്ടങ്കില്‍ അത് ഉടന്‍ മാറ്റിക്കോളു ചര്‍മ്മം വൃത്തിയോടെയും തിളക്കത്തോടെയുമിരിക്കാന്‍ ഇങ്ങനെ ചെയ്യണമെന്ന മിഥ്യാധാരണയുണ്ടങ്കില്‍ അതും  എത്രയും പെട്ടന്നങ്ങുപേക്ഷിച്ചോളൂ. തുടര്‍ച്ചയായുള്ള മുഖം കഴുകല്‍ പലപ്പോഴും ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുന്നത്. സാധാരണ രണ്ടു തവണ മുഖം കഴുകുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രിയും. രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് മുഖം കഴുകുന്നത് ത്വക്കിന് കൂടുതല്‍ ഫ്രഷ്നസ്സ് നല്‍കും. ത്വക്കിന്റെ നിര്‍ജ്ജീവമായ സെല്ലുകളെ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യും.  ഒരു ദിവസം മുഴുവനുമുള്ള  പലതരം  അഴുക്കുകള്‍ നീക്കം ചെയ്യാനാണ് വൈകുന്നേരമോ രാത്രിയിലോ മുഖം കഴുകുന്നത്.

ഇത് കൂടാതെ വേണമെങ്കില്‍ മറ്റൊരു സാഹചര്യത്തിലും മുഖം കഴുകാവുന്നതാണ്.  ശാരീരികമായി കൂടുതല്‍ അധ്വാനം വേണ്ടിവരുന്ന സാഹചര്യങ്ങളിലോ അമിതമായി വിയര്‍ക്കുന്ന സമയത്തോ മുഖം കഴുകാം. രാവിലെ,വൈകുന്നേരം, അടിയന്തിരസാഹചര്യം ഇവയൊഴികെയുള്ള സാഹചര്യങ്ങളില്‍ മുഖം കഴുകുന്നത് ഒട്ടുംനല്ലതല്ല എന്നതാണ് സൗന്ദര്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.കൂടുല്‍ തവണ മുഖം കഴുകുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നുകൂടി നോക്കാം. ത്വക്കിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും തല്‍ഫലമായി മുഖം വരണ്ടുപോകുകയും ചെയ്യും

are-you-washing-your-face-too-much

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES