Latest News

ആര്‍ത്തവത്തിന് ശേഷം ലൈംഗിക ബന്ധത്തില്‍ ആര്‍പ്പെടുമ്പോള്‍! ഇണകള്‍ അറിഞ്ഞിരിക്കണം ഇവയൊക്കെ 

Malayalilife
 ആര്‍ത്തവത്തിന് ശേഷം ലൈംഗിക ബന്ധത്തില്‍ ആര്‍പ്പെടുമ്പോള്‍! ഇണകള്‍ അറിഞ്ഞിരിക്കണം ഇവയൊക്കെ 

ല്ല സെക്‌സ്' എന്ന ആശയത്തിന് ആര്‍ത്തവ വിരാമത്തിന് ശേഷം മാറ്റം സംഭവിക്കും. നിങ്ങള്‍ക്ക് എന്താണ് സന്തോഷം നല്കുന്നത് എന്ന് തിരിച്ചറിയുകയും, ലൈംഗികതയെ എത് വിധത്തില്‍ സജീവമാക്കി നിര്‍ത്താനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതുമാണ് ഇതിലെ പ്രധാന ഘടകം. ആര്‍ത്തവ വിരാമത്തിന് ശേഷവും ലൈംഗികബന്ധം എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് നോക്കാം.

ആര്‍ത്തവവിരാമത്തോടെ ലൈംഗിക താല്പര്യമുണ്ടാക്കുന്ന പ്രധാന ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രോജെസ്റ്റീറോണ്‍ എന്നവയുടെ അളവ് കുറയും. കൂടാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ യോനിയില്‍ ചെറിയ മുറിവുകളുണ്ടാകാനും ഇടയാകും. ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക, കൂടുതല്‍ സമയം പൂര്‍വ്വകേളികളിലേര്‍പ്പെടുക, അല്പം ഈസ്ട്രജന്‍ ക്രീം ഉപയോഗിക്കുക എന്നിവ വഴി ഈ പ്രശ്‌നം പരിഹരിക്കാം.

ടെസ്റ്റോസ്റ്റീറോണിന്റെ അളവിലുണ്ടാകുന്ന കുറവ്, പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ വഴി നിങ്ങളുടെ ലൈംഗിക താല്പര്യത്തില്‍ വലിയ ഇടിവ് സംഭവിക്കാം. വൈദ്യശാസ്ത്ര നിര്‍ദ്ദേശമനുസരിച്ച് രതിമൂര്‍ച്ഛ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, പരസ്പരം ശരീര സാമീപ്യം ആസ്വദിക്കുക. അനാവശ്യമായി മരുന്നുകള്‍ ഉപയോഗിക്കരുത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക. ഇത് വഴി ലൈംഗികതയെ അവ ദോഷകരമായി ബാധിക്കുന്നത് തടയാനാകും. സ്വയംഭോഗം, ചുംബനം, ആലിംഗനം, തുറന്ന ആശയവിനിമയം എന്നിവ ലൈംഗിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്നതിന് ആവശ്യമാണ്.

നിങ്ങള്‍ സ്വയംഭോഗത്തില്‍ ആശ്രയം കണ്ടെത്തിയേക്കാം. സ്വഭാവികമല്ലെന്ന് തോന്നിയാലും വളരെ സഹായകരമായ ഒരു ലൈംഗിക പ്രവൃത്തിയാണിത്. സ്വയം ഭോഗം ചെയ്താല്‍ നിങ്ങള്‍ക്ക് അനുഭൂതി നല്കുന്ന മേഖലകള്‍ കണ്ടെത്താനും അത് പങ്കാളിയോട് പറഞ്ഞ് ലൈംഗിക പങ്കാളിത്തം സജീവമാക്കാനും സാധിക്കും. സ്വയംഭോഗം ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ഇത് അനിയന്ത്രിതമായാല്‍ ഒരു സെക്‌സോളജിസ്റ്റിന്റെ സഹായം ആവശ്യമായി വന്നേക്കാം.

സെക്‌സ് തെറാപ്പിയും കൗണ്‍സിലിങ്ങും ഫലപ്രദമാകും. എല്ലാ കാര്യങ്ങളും പരാജയപ്പെടുകയും, നിങ്ങള്‍ക്ക് ലൈംഗിക താല്പര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, സെക്‌സ് തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിങ്ങിന് വിധേയമാവുക. നിങ്ങളുടെ വൈകാരികതകളെ തെറാപ്പിസ്റ്റുകള്‍ വിശദമായി മനസിലാക്കും. ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ആശയവിനിമയ തകരാറുകള്‍, സുരക്ഷിതത്വമില്ലായ്മ, മറ്റ് സൈക്കോ സെക്ഷ്വല്‍ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കൗണ്‍സിലര്‍ അല്ലെങ്കില്‍ തെറാപ്പിസ്റ്റ് സഹായിക്കും. വൈദ്യചികിത്സക്ക് പുറമേ മറ്റ് ചില നിര്‍ദ്ദേശങ്ങളും അവര്‍ തന്നേക്കാം.

Read more topics: # after menses in sex
after menses in sex

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES